Site iconSite icon Janayugom Online

ഹിജാബ്; കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഹിജാബ് അനിവാര്യമായ മത ആചാരം തന്നെയാണ്. കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കണമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

വിധിക്കെതിരെ സമസ്തയും, കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളും അടക്കം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ് ഹിജാബ് നിരോധനമെന്ന് ഹര്‍ജിയിലൂടെ സമസ്ത ആരോപിച്ചു. പൊതുസ്ഥലങ്ങളിലെത്തുമ്പോള്‍ സ്ത്രീകള്‍ മുടിയും കഴുത്തും തുണി ഉപയോഗിച്ച് മറയ്ക്കണമെന്ന് ഖുര്‍ആനിലുണ്ടെന്നും ഹര്‍ജിയിലൂടെ സമസ്ത കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ മുസ്ലിം വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചത്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവര്‍ അംഗങ്ങളായ ബെഞ്ചിന്റേതായിരുന്നു വിധി.

Eng­lish sum­ma­ry; Hijab; The All India Mus­lim Per­son­al Law Board has filed a peti­tion in the Supreme Court against the Kar­nata­ka High Court verdict

You may also like this video;

Exit mobile version