Site iconSite icon Janayugom Online

സ്പോര്‍ട്സ് വനിതകള്‍ക്ക് ഹിജാബ് നിരോധനം ഏര്‍പ്പെടുത്തും

hijabhijab

ഇന്ത്യയില്‍ രാഷ്ട്രീയ‑സാമുദായിക വിവാദങ്ങള്‍ക്ക് വഴിവെച്ച ഹിജാബ് വിവാദം പാരീസിലേക്കും പടരുന്നു. പാരീസില്‍ സ്പോര്‍ട് വനിതകള്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ അധികൃതര്‍ നടപടിയെടുക്കുന്നതായാണ് വിവരങ്ങള്‍.

കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ ഹിജാബ് ധരിക്കുന്നത് നിരോധിക്കുന്നതിനുള്ള കരട് ബില്ലില്‍ ഫ്രഞ്ച് ദേശീയ അസംബ്ളിയില്‍ വോട്ട് ചെയ്യും. ബില്ലില്‍ വോട്ടെടുപ്പ് നടത്താന്‍ സെനറ്റ് വിസമ്മതിച്ചതോടെയാണ് വോട്ടെടുപ്പ് ദേശീയ അസംബ്ളിയിലേക്കു വിട്ടത്. ഇവിടത്തെ വോട്ടെടുപ്പായിരിക്കും അന്തിമം. രാജ്യത്തെ സ്പോര്‍ട്സ് ഫെഡറേഷനുകള്‍ നടത്തുന്ന മത്സരങ്ങളില്‍ മതചിഹ്നങ്ങള്‍ ഉള്‍പ്പെടുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് വിലക്കുന്ന ഭേദഗതി ഉള്‍പ്പെടുന്നതാണ് ബില്‍.

ഫ്രെഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ നേരത്തെ തന്നെ കായിക മത്സരങ്ങളില്‍ ഹിജാബ് ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ ഉള്‍പ്പെടുന്ന വസ്ത്രം ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: Hijab will be banned for sports women

You may like this video also

YouTube video player
Exit mobile version