ഹിജാബ് വിവാദം തുടരുന്ന കർണാടകയിലെ ഉഡുപ്പിയിൽ മൂന്ന് വിദ്യാർത്ഥിനികളെ പ്രാക്ടിക്കൽ പരീക്ഷക്ക് ഹാജരാകുന്നത് വിലക്കി. ഹിജാബ് ധരിച്ച് ക്ലാസിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് കർണാടക ഹൈക്കോടതിയെ സമീപിച്ച ആറു വിദ്യാർത്ഥികളിൽ മൂന്നു പേർക്കാണ് പ്രാക്ടിക്കൽ പരീക്ഷ എഴുതുന്നത് നിഷേധിച്ചത്.
പ്രീ യൂണിവേഴ്സിറ്റി വനിതാ കോളജിലാണ് സംഭവം. പ്ലസ് ടു സയൻസ് സ്ട്രീമിൽ പഠിക്കുന്ന കുട്ടികളാണ് റെക്കോർഡുകൾ സമർപ്പിക്കുന്നതിനും ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷക്കും എത്തിയത്. ശിരോവസ്ത്രം നീക്കിയാൽ മാത്രമേ റെക്കോർഡുകൾ സ്വീകരിക്കൂവെന്ന് ലക്ചറർ പറഞ്ഞതായും തുടർന്ന് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥിനികളിൽ ഒരാൾ പറഞ്ഞു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. പ്രാക്ടിക്കലിന് ഹാജരായില്ലെങ്കിൽ പരീക്ഷ എഴുതാനാകില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു.
english summary; Hijab: Writing exams is prohibited
you may also like this video;