ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സുഖ് വിന്ദര്‍ സിങ്സുവും സോണിയകുടുംബത്തോടുള്ള വിധേയതത്വം ഒരിക്കല്‍കൂടി വെളിപ്പെടുത്തിയിരിക്കുന്നു.ഒരു കോണ്‍ഗ്രസിന്‍റെ സാധാരണപ്രവര്‍ത്തകന് ഇങ്ങനെയൊരു അവസരംലഭിച്ചത് സന്തോഷത്തിന്‍റെ നിമിഷമാണ്.
ഇതിനു കാരണം സോണിയകുടുംബമാണെന്നുള്ള തരത്തിലാണ് അദ്ദേഹം നന്ദിപ്രകടിപ്പിച്ചത്. കോണ്‍ഗ്രസ്പ്രസിഡന്‍റായി മല്ലികാര്‍ജ്ജുന ഖാര്‍ഗയെ തെരഞ്ഞെടുത്തെങ്കിലും കാര്യങ്ങളിപ്പോഴും സോണിയകുടുംബത്തിന്‍റെ നിയന്ത്രണത്തിലാണെ നിലയിലാണ്കാര്യങ്ങള്‍ നീങ്ങുന്നത്. മുഖ്യമന്ത്രിയെചൊല്ലി പാര്‍ട്ടയില്‍ ഹലഹമുണ്ടായപ്പോള്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പ്രിയങ്ക വദ്ര ആണെന്ന നിലയിലാണ് പാര്‍ട്ടിയില്‍ ചര്‍ച്ച നീങ്ങിയത്.
ഹിമാചല്‍ പ്രദേശ 68അംഗ ഹിമാചല്‍പ്രദേശ് നിയമസഭയില്‍ 40 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചത്. ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസില്‍ യാതൊരു ഭിന്നതയുമില്ലെന്നും അതു ബിജെപിയുടെ വ്യാഖ്യാനം മാത്രമാണെന്നും മുഖ്യമ്ത്രി സുഖ് വിന്ദര്‍ സിങ്സുവു അഭിപ്രായപ്പെട്ടു. പാര്‍ട്ടിയില്‍ ലോബിയിങ് നടക്കുന്നുണ്ട് എന്നത് യാത്രാര്‍ത്ഥ്യമാണെന്നും, സര്‍ക്കാര്‍ രൂപീകരണവുമായി തനിക്ക് യാതൊരുബന്ധവുമില്ലെന്നുംഅദ്ദേഹം പറഞ്ഞു.
English Summary:
Himachal Chief Minister also revealed his loyalty to Sonia’s family
You may also like this video: