നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍പ്രദേശില്‍ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കിയ കോണ്‍ഗ്രസ് ചാണകം രണ്ടുരൂപ നിരക്കില്‍ വാങ്ങുമെന്നു പറയുന്നു.ശനിയാഴ്ച ഷിംലയിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. യുവാക്കളേയും സാധാരാണക്കാരേയും ലക്ഷ്യം വെച്ചുള്ള പ്രകടന പത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്.
പ്രകടനപത്രിക കമ്മിറ്റി പ്രസിഡന്റ് ധനി റാം ഷാന്‍ഡില്‍ ആണ് പത്രസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് വാഗ്ധാനങ്ങള്‍ പ്രഖ്യാപിച്ചത്. യുവാക്കള്‍ക്ക് തൊഴില്‍, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്ക് പ്രതിമാസ നഷ്ടപരിഹാരം എന്നിവയും ഉള്‍പ്പെടെന്നു. പഴയ പെന്‍ഷന്‍ പദ്ധതി പുനരുജ്ജീവിപ്പിക്കും, 5 ലക്ഷം യുവാക്കള്‍ക്ക് തൊഴിലവസരം, ഹിമാചലിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ പ്രതിഫലം, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, യുവാക്കള്‍ക്കായി 680 കോടിയുടെ സ്റ്റാര്‍ട്ടപ്പ് ഫണ്ട്. ഹിമാചലിലെ എല്ലാ നിയമസഭാ പ്രദേശങ്ങളിലും നാല് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തുറക്കും ‚കൂടാതെ മൊബൈല്‍ ക്ലിനിക്കുകള്‍ വഴി എല്ലാ ഗ്രാമങ്ങളിലും സൗജന്യ ചികിത്സഎന്നിവയാണ് വാഗ്ദാനങ്ങള്‍.
ഇത് വെറും പ്രകടനപത്രികയല്ലെന്നും ഹിമാചല്‍ പ്രദേശിന്റെ ചരിത്രവും സംസ്‌കാരവും അനുസരിച്ചുള്ള രേഖയാണെന്നും ധനി റാം ഷാന്‍ഡില്‍ പറഞ്ഞു.ബി ജെ പി ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അധികാരത്തില്‍ എത്തി ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ 1 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനം എടുക്കും എന്നും പ്രകടന പത്രികയിലുണ്ട്.
കാര്‍ഷിക കമ്മീഷന്‍ രൂപീകരിച്ച്, ഓരോ തരം ആപ്പിളുകള്‍ക്കും പ്രത്യേകം പ്രത്യേകം താങ്ങുവില തീരുമാനിക്കും എന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിമാചലിലെ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തു. അഞ്ച് വര്‍ഷത്തിന് ശേഷം ജനങ്ങള്‍ക്ക് അവര്‍ വഞ്ചിക്കപ്പെട്ടതായി മനസിലായി. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുന്നുണ്ടെന്നും ധനി റാം ഷാന്‍ഡില്‍ കൂട്ടിച്ചേര്‍ത്തു.
English Summary:
Himachal Legislative Assembly Election; The Congress manifesto says that cow dung will be bought at the rate of Rs
You may also like this video: