Site iconSite icon Janayugom Online

ഹിമാചല്‍ പ്രദേശ് ബിജെപി പ്രസിഡന്റ് രാജീവ് ബിന്ദലിന്റെ സഹോദരന്‍ ബലാത്സംഗ കേസില്‍ അറസ്റ്റില്‍

ഹിമാചല്‍ പ്രദേശ് ബിജെപി പ്രസിഡന്റ് രാജീവ് ബിന്ദലിന്റെ മൂത്ത സഹോദരന്‍ രാംകുമാര്‍ ബിന്ദല്‍ ബലാത്സംഗകേസില്‍ അറസ്റ്റില്‍.അയുര്‍വേദ ഡോക്ടറായ രാംകുമാര്‍ അസുഖം ചികിത്സിച്ച് ഭേദമാക്കാമെന്ന് പറഞ്ഞ് തന്നെ പീഡിപ്പിച്ചതായിട്ടാണ് യുവതിയുടെ ആരോപണം, രാംകുമാറിന്റെ അടുത്ത് പരിശോധനയ്‌ക്കെത്തിയ യുവതിയുടെ കൈകളില്‍ അദ്ദേഹം സ്പര്‍ശിച്ച ശേഷം ലൈംഗിക പ്രശ്‌നങ്ങളുണ്ടോയെന്ന് ചോദിച്ചുവെന്നുംസ്ത്രീ തന്റെ അസുഖം വീശദീകരിച്ചപ്പോള്‍ നൂറു ശതമാനം സുഖപ്പെടുത്തുമെന്നായിരുന്നു രാംകുമാറിന്റെ ഉറപ്പ്. 

പരിശോധനയ്ക്കിടെ പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങള്‍ പരിശോധിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും യുവതി നിരസിക്കുകയായിരുന്നു. എന്നാല്‍ പരിശോധിക്കാനെന്ന വ്യാജേന പ്രതി യുവതിയെ ബലാംത്സംഗം ചെയ്യുകയായിരുന്നു .യുവതി എതിര്‍ക്കുകയും നിലവിളിക്കുകയും ചെയ്തതോടെ രാംകുമാര്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു.തുടര്‍ന്ന് യുവതി പൊലീസിനെ സമീപിച്ച് രാം കുമാറിനെതിരെ കേസ് ഫയല്‍ ചെയ്തു.

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തുകയും കുറ്റകൃത്യം നടന്ന സ്ഥലം ഫൊറന്‍സിക് സംഘം അന്വേഷിക്കുകയും ചെയ്തു. വിഷയത്തില്‍ സമഗ്രമായും നിഷ്പക്ഷമായും അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.സാങ്കേതിക തെളിവുകള്‍ വിശകലനം ചെയ്താണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു.

Exit mobile version