Site iconSite icon Janayugom Online

മദ്യത്തിന് പശു സെസ് ഏര്‍പ്പെടുത്താനൊരുങ്ങി ഹിമാചല്‍പ്രദേശ്

മദ്യത്തിന് പശു സെസ് ഏര്‍പ്പെടുത്താനൊരുങ്ങി ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍. ഒരു ബോട്ടില്‍ മദ്യം വാങ്ങുമ്പോള്‍ 10 രൂപയാണ് സെസായി ഈടാക്കുന്നത്.
സര്‍ക്കാരിന് വാര്‍ഷിക വരുമാനം നൂറ് കോടിയോളം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു പറഞ്ഞു. 2023–24 വര്‍ഷത്തെ സാമ്പത്തിക ബജറ്റ് പ്രഖ്യാപനത്തിലാണ് പശു സെസിന്റെ കാര്യം മുഖ്യമന്ത്രി അറിയിച്ചത്. അതേസമയം നേരത്തെ രാജസ്ഥാന്‍ 2019.22 കാലത്ത് മൂന്ന് വര്‍ഷത്തിനിടെ പശു സെസ് നടപ്പിലാക്കിയിരുന്നു.

Eng­lish Summary;Himachal Pradesh is about to intro­duce cow cess on liquor

You may also like this video

YouTube video player
Exit mobile version