സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 ആയി ഉയർത്തി ഹിമാചൽ പ്രദേശ്. ആരോഗ്യം, സാമൂഹിക നീതി, വനിതാ ശാക്തീകരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച ബിൽ ഹിമാചൽ പ്രദേശ് നിയമസഭ ശബ്ദവോട്ടോടെ പാസാക്കി.
ആരോഗ്യമന്ത്രി ധനി റാം ഷാൻഡിലാണ് ശൈശവ വിവാഹ നിരോധന ബിൽ 2024 ഹിമാചൽ നിയമസഭയിൽ അവതരിപ്പിച്ചത്. നിലവിൽ പെൺകുട്ടികളുടെ വിവാഹപ്രായം 18 ആണ്. എന്നാൽ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിക്കുന്നതും അമ്മയാകുന്നതും ആരോഗ്യ സ്ഥിതിയെ വളരെ മോശമായി ബാധിക്കുന്നുവെന്നും വിവാഹ സമ്മർദം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും തടസമാവുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.