ഹിമാചല്‍ പ്രദേശിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ 24 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. സിര്‍മൗര്‍ ജില്ലയിലാണ് സംഭവം . ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരനാണ് കേസെടുത്തിട്ടുള്ളത്. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥിനികളെയാണ് ഗണിത ശാസ്ത്ര അധ്യാപപകൻ ഉപദ്രവിച്ചത്.
സ്‌കൂളിൽ നടന്ന ശിക്ഷ സംവാദ് എന്ന പരിപാടിക്കിടെയാണ് കുട്ടികൾ അധ്യാപകനെതിരെ സ്കൂൾ പ്രിൻസിപ്പലിന് പരാതി നൽകിയത്. പീഡന വിവരം പുറത്തു വന്നതിനെത്തുടർന്ന് മാതാപിതാക്കൾ സ്‌കൂളിന് മുന്നിൽ പ്രതിഷേധിച്ചു. തുടർന്നാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകാൻ സ്‌കൂൾ അധികൃതർ തയ്യാറായത്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 75 (ലൈംഗിക പീഡനം), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വിഷയം ഗൗരവമുള്ളതാണെന്നും അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും സിർമൗർ അഡീഷണൽ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

