Site iconSite icon Janayugom Online

ഹിമാംശു നന്ദയും ഊരാളിയും ക്രാഫ്റ്റ്സ് വില്ലേജിൽ ഇന്ന് സംഗീതവിരുന്നൊരുക്കും

musicmusic

കേരള ആർട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജിന്റെ പ്രതിമാസപരിപാടിയാ­യ ‘സെന്റർ സ്റ്റേജി’ൽ ഇന്ന് വൈകിട്ട് 6.30ന് ഹിമാംശു നന്ദയുടെ ഹിന്ദുസ്ഥാനി ബാംസുരിയും തുടർന്ന് എട്ടിന് ഊ­രാളി ബാൻഡിന്റെ ‘പാട്ടുപൊരുൾക്കൂത്തും’ നടക്കും. പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ഏറ്റവും മുതിർന്ന ശിഷ്യനാണ് പ്രശസ്ത ഹിന്ദുസ്ഥാനി പുല്ലാങ്കുഴൽ വാദകൻ ഹിമാംശു നന്ദ. 

അമേരിക്കയിലെ 17ഉം യൂറോപ്പിലെ 13ഉം നഗരങ്ങളിൽ ഉൾപ്പെടെ പതിനഞ്ചോളം രാജ്യങ്ങളിൽ സംഗീതപരിപാടി അ­വതരിപ്പിച്ചിട്ടുള്ള ഇദ്ദേഹം നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. അനുരാഗ്, അന്തർനാ­­ദ്, ബാംസുരി മെഡിറ്റേഷൻ തുടങ്ങിയവയാണ് പ്രധാന ആ­ൽബങ്ങൾ. ശക്തമായ സാമൂഹികവിമർശനത്തിനുകൂടി സംഗീതത്തെ പ്രയോജനപ്പെടുത്തുന്ന സാമൂഹികോത്തരവാദിത്തമുള്ള സംഗീതക്കൂട്ടായ്മയാണ് പ്രമുഖ മലയാളം മ്യൂസിക് ബാൻഡായ ഊരാളി. ഏതാനും മാസം മുമ്പു ക്രാഫ്റ്റ്സ് വില്ലേജിൽ നടന്ന രാജ്യാന്തര ഇ­ൻഡീ മ്യൂസിക് ഫെസ്റ്റിവലിലും ഊരാളി ബാൻഡ് ഹരമായിരുന്നു.

Eng­lish Sum­ma­ry: Himamshu Nan­da and Urali will host a musi­cal par­ty at Crafts Vil­lage today

You may also like this video

Exit mobile version