Site iconSite icon Janayugom Online

ഹിന്‍ഡന്‍ബര്‍ഗ് എല്‍ഐസി, അഡാനി ഗ്രൂപ്പ് കൂടിക്കാഴ്ച

LICLIC

തുടര്‍ച്ചയായ ഓഹരി വിലയിടിവിനെത്തുടര്‍ന്ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) യുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും അഡാനി ഗ്രൂപ്പ് മാനേജ്മെന്റും കൂടിക്കാഴ്ച നടത്തി. ന്യൂഡല്‍ഹിയില്‍ നടന്ന 22-ാമത് ആഗോള ആക്ച്വറീസ് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യവെ എല്‍ഐസി ചെയര്‍പേഴ്സണ്‍ എം ആര്‍ കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അഡാനി മാനേജുമെന്റുമായുള്ള കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ആഘാതത്തില്‍ അഡാനി ഗ്രൂപ്പ് ഓഹരികളിലെ എല്‍ഐസി നിക്ഷേപം നഷ്ടത്തിലായിരുന്നു. ഫെബ്രുവരി അവസാനത്തില്‍ മാത്രം അഡാനി കമ്പനികളിലെ എൽഐസിയുടെ മൂല്യത്തിൽ 500 കോടി രൂപയുടെ ഇടിവുണ്ടായി. അഡാനി ഗ്രൂപ്പിന്റെ പത്ത് ലിസ്റ്റഡ് കമ്പനികളില്‍ ഏഴെണ്ണത്തില്‍ എല്‍ഐസിക്ക് നിക്ഷേപമുണ്ട്.
അഡാനി ഗ്രീന്‍ എനര്‍ജി (1.28 ശതമാനം), അഡാനി പോര്‍ട്ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ (9.14 ശതമാനം എന്നിങ്ങനെയാണ് നിക്ഷേപങ്ങള്‍. അതിനിടെ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഓഹരികള്‍ നേട്ടമുണ്ടാക്കിയിരുന്നു. 

Eng­lish Sum­ma­ry: Hin­den­burg LIC, Adani Group meet

You may also like this video

Exit mobile version