Site iconSite icon Janayugom Online

ഹിന്‍ഡന്‍ബര്‍ഗ്: പുനഃപരിശോധനാ ഹര്‍ജി തള്ളി

അഡാനി-ഹിൻഡൻബെർഗ് കേസിലെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിനോ സിബിഐക്കോ കൈമാറാൻ വിസമ്മതിച്ച ജനുവരി മൂന്നിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വിധിയിൽ പുനഃപരിശോധന ഇല്ലെന്ന് സുപ്രീം കോടതി അറിയിച്ചു. അനാമിക ജയ്‌സ്വാൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിച്ചത്. 

ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അഡാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബെർഗ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം. എന്നാല്‍ ഇത് തള്ളിയ കോടതി സെബിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിരുന്നു. 

Eng­lish Sum­ma­ry: Hin­den­burg: Peti­tion for recon­sid­er­a­tion dismissed

You may also like this video

Exit mobile version