ഇന്ത്യയെ സംബന്ധിച്ച് വലിയ വെളിപ്പെടുത്തല്‍ ഉടനെന്ന് എക്‌സ് പേജിലൂടെ ഹിന്‍ഡന്‍ബര്‍ഗ്. അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വലിയ വിവാദമായിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് നേരത്തെ പുറത്ത് വിട്ട റിപ്പോര്‍ട്ട്. 2023 ജനുവരി 24നായിരുന്നു അഡാനി ഗ്രൂപ്പിനെതിരെയുള്ള റിപ്പോര്‍ട്ട് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടത്.
അമേരിക്കന്‍ ഷോര്‍ട് സെല്ലിങ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അഡാനിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഓഹരി വില പെരുപ്പിക്കാന്‍ ലക്ഷ്യമിട്ട് വര്‍ഷങ്ങളായി അഡാനി ഗ്രൂപ്പ് കൃത്രിമത്വങ്ങളും ദുഷ്പ്രവൃത്തികളും നടത്തി എന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് പാര്‍ലമെന്റില്‍ ഉള്‍പ്പെടെ വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കാരണമാകുകയും സംഭവത്തില്‍ അന്വേഷണം നടത്താന്‍ സെബിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഹിന്‍ഡന്‍ബര്‍ഗ് അഡാനി ഗ്രൂപ്പ് ഓഹരികളില്‍ കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പുകളും നടത്തിയെന്നാരോപിക്കുന്ന റിപ്പോര്‍ട്ടായിരുന്നു പുറത്തുവിട്ടത്. ഇതിന് പിന്നാലെ കമ്പനിയുടെ 11100 കോടി ഡോളറിന്റെ മൂല്യം ഇടിഞ്ഞിരുന്നു.
English Summary: Hindenburg that a big revelation about India is coming soon
You may also like this video