Site iconSite icon Janayugom Online

ഹിന്‍ഡന്‍ബര്‍ഗ് ആരോപണം; വിനോദ് അഡാനി പുറത്തേക്ക്

ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെ തുടര്‍ന്ന് അന്വേഷണ നിഴലിലായതിന് പിന്നാലെ ഗൗതം അഡാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അഡാനി ഓസ്ട്രേലിയന്‍ ബന്ധമുള്ള മുന്നു ഖനികമ്പനികളിലെ ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞു. അഡാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവിടുന്നതിന് തൊട്ടുമുമ്പാണ് വിനോദ് അഡാനി രാജി വച്ചതെന്ന് ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. അഡാനി ഗ്രൂപ്പ് കമ്പനികളും വിനോദ് അഡാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളും തമ്മിലുള്ള സാമ്പത്തിക ഇടപാട് വിവരങ്ങള്‍ നിക്ഷേപകരില്‍ നിന്നും മറച്ചുവച്ചിട്ടുണ്ടോയെന്ന് സെക്യുരിറ്റീസ് ആന്റ് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ പരിശോധന നടത്തിവരികയാണ്. 

കാര്‍മൈക്കല്‍ റെയില്‍ ആന്‍ഡ് പോര്‍ട്ട് സിംഗപ്പൂര്‍, കാര്‍മൈക്കല്‍ റെയില്‍, അബോട്ട് പോയിന്റ് ടെര്‍മിനല്‍ എക്സ്പാന്‍ഷന്‍ കമ്പനി എന്നിവയുടെ മാനേജിങ് ഡയറക്ടര്‍ സ്ഥാനമാണ് വിനോദ് അഡാനി രാജിവച്ചത്. വിനോദിന്റെ കമ്പനികളില്‍ നിന്നുള്ള പണമാണ് ഓസ്‌ട്രേലിയയിലെ ഖനന പദ്ധതിയില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്നാണ് വിലയിരുത്തല്‍. അഡാനി ഗ്രൂപ്പ് കമ്പനികളുടെ കള്ളപ്പണമൊഴുക്കിന്റെ നേതൃത്വം വിനോദ് അഡാനിക്കാണെന്ന് ജനുവരിയില്‍ പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. മൗറീഷ്യസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കടലാസ് കമ്പനികള്‍ നിക്ഷേപത്തിന് ഉപയോഗിച്ച് അഡാനി കമ്പനികളുടെ ഓഹരിവില പെരുപ്പിച്ചുകാണിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഗൗതം അ­ഡാനിയെക്കാള്‍ കൂടുതല്‍ പരാമര്‍ശിക്കുന്നതും വിനോദ് അഡാനി എന്ന പേരായിരുന്നു. 

അതേസമയം ക­മ്പനി ലിസ്റ്റുചെയ്ത ഏ­തെങ്കിലും സ്ഥാപനങ്ങളിലോ അനു­ബന്ധ സ്ഥാ­പനങ്ങളിലോ വിനോദ് അഡാനി ഉ­ന്നത­പദവി വ­ഹിക്കുന്നില്ലെന്നും കമ്പ­നിയുമായി യാതൊരു ബന്ധവുമി­ല്ലെ­ന്നുമാ­യി­രുന്നു അഡാനി ഗ്രൂ­പ്പിന്റെ അവ­കാശവാദം. എ­ന്നാ­ല്‍ ക­ഴിഞ്ഞ­വര്‍ഷം സെ­പ്­റ്റം­­ബറില്‍ സ്വി­­­സ് കമ്പനി ഹോള്‍സിമില്‍ നിന്ന് ഏ­റ്റെടുത്തുവെന്ന് അഡാനി ഗ്രൂപ്പ് പ്രഖ്യാപിച്ച എസിസി, അംബു­ജ സിമന്റ് ക­മ്പനികളുടെ യ­ഥാര്‍ത്ഥ ഉടമ സഹോദരന്‍ വിനോദ് അഡാ­നിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 

Eng­lish Summary;Hindenburg; Vin­od Adani is out
You may also like this video

Exit mobile version