Site iconSite icon Janayugom Online

‘യുപിയിലെയും ബിഹാറിലെയും ഹിന്ദി സംസാരിക്കുന്നവർ തമിഴ്‌നാട്ടിലെ ശുചിമുറികള്‍ വൃത്തിയാക്കുന്നു’: വിവാദമായി ഡിഎംകെ നേതാവിന്റെ പ്രസ്താവന

ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദി സംസാരിക്കുന്നവർ തമിഴ്‌നാട്ടിൽ എത്തുമ്പോള്‍ നിർമാണ തൊഴിലാളികളോ റോഡുകളും ശൗചാലയങ്ങളും വൃത്തിയാക്കുന്നവരോ ആയി മാറുന്നുവെന്ന് ഡിഎംകെ എംപി. എംപി ദയാനിധി മാരനാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. 

ഇംഗ്ലിഷ് പഠിച്ചവരെയും ഹിന്ദി മാത്രം പഠിച്ചവരെയും താരതമ്യപ്പെടുത്തിയ മാരൻ, ആദ്യത്തേത് ഐടി കമ്പനികളിലാണെന്നും രണ്ടാമത്തേത് തുച്ഛമായ ജോലികളാണെന്നും പറഞ്ഞു.

അതേസമയം ഡിഎംകെ നേതാക്കൾ ബിഹാറിലെ ജനങ്ങളെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്ന് പട്‌നയിൽ നിന്നുള്ള ബിജെപി എംപി രവിശങ്കർ പ്രസാദ് പ്രതികരിച്ചു. നിതീഷ് കുമാറിന്റെ കീഴിലുള്ള സംസ്ഥാനത്തിന്റെ അവസ്ഥ കാരണം ബീഹാറിലെ ജനങ്ങൾ അവിടെ പോകാൻ നിർബന്ധിതരാണെന്ന് ബിജെപി എംപി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

Eng­lish Sum­ma­ry: ‘Hin­di speak­ers of UP and Bihar are clean­ing toi­lets in Tamil Nadu’: DMK lead­er’s state­ment in controversy

You may also like this video

Exit mobile version