Site iconSite icon Janayugom Online

ഹിന്ദു ധര്‍മ്മം ജീവിത രീതി; ഹിന്ദു മതമെന്നതല്ല ഹിന്ദു ധര്‍മ്മമെന്നും സംവിധായകൻ രാജമൗലി

ഹിന്ദുമതവും ഹിന്ദു ധർമ്മവും രണ്ടും ഒന്നല്ലെന്നും ഹിന്ദൂയിസം ഒരു ജീവിതരീതിയാണെന്നും പ്രശസ്ത സംവിധായകൻ രാജമൗലി. ഒരു ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കവെ ലോസ് ഏഞ്ചൽസിലാണ് രാജമൗലി തന്റെ നിരീക്ഷണം തുറന്നുപറഞ്ഞത്. തന്റെ ചിത്രമായ ‘ആർ.ആർ.ആർ’ ഹിന്ദു ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട വിഷ്വൽ ഇമേജുകളും ചിഹ്നങ്ങളും കടമെടുക്കുന്നുണ്ടെന്നും കേന്ദ്ര കഥാപാത്രങ്ങളെ ഹിന്ദു ദൈവങ്ങളുടെ പതിപ്പായി വ്യാഖ്യാനിക്കാമെന്നും അദ്ദേഹം ചോദ്യോത്തര വേളയില്‍ പ്രതികരിച്ചു.

ഇന്നത്തെ സാഹചര്യത്തില്‍ പലരും ഹിന്ദൂയിസം ഒരു മതമാണെന്ന് കരുതുന്നു, എന്നാൽ ഹിന്ദു ധർമ്മമൊരു ജീവിതരീതിയാണ്, തത്വശാസ്ത്രമാണ്. നിങ്ങൾ മതം എടുക്കുകയാണെങ്കിൽ, ഞാൻ ഒരു ഹിന്ദുവല്ല, എന്നാൽ നിങ്ങൾ ധർമ്മം സ്വീകരിക്കുകയാണെങ്കിൽ, ഞാൻ ഹിന്ദുവാണ്. സിനിമയിൽ ഞാൻ അവതരിപ്പിക്കുന്നത് യഥാർത്ഥത്തിൽ പല നൂറ്റാണ്ടുകളും യുഗങ്ങളുമായി നിലനിൽക്കുന്ന ജീവിതരീതിയാണെന്നും രാജമൗലി വ്യക്തമാക്കി.

Eng­lish sum­ma­ry; Hin­du Dhar­ma way of life; Direc­tor Rajamouli said Hin­duism is not Hin­du Dharma

You may also like this video;

Exit mobile version