വാലന്റൈൻസ് ഡേക്കെതിരെ തമിഴ്‌നാട്ടിലെ ഹിന്ദു മുന്നണി നായ്ക്കളുടെ വിവാഹം നടത്തി. പ്രണയദിനം ഇന്ത്യയുടെ സംസ്കാരത്തിന് വിരുദ്ധമായ ആഘോഷമാണ് എന്ന വിചിത്ര വാദമുയര്‍ത്തിയാണ് ഹിന്ദു മുന്നണിയുടെ ഈ സദാചാരപ്രക്രിയ. പ്രതിഷേധം എന്നാണ് പരിപാടിയെക്കുറിച്ച് ഇവരുടെ വിശദീകരണം. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം.
ഇന്നലെ രാവിലെ പ്രതിഷേധക്കാരുടെ നേതൃത്വത്തിൽ കൊണ്ട് വന്ന നായ്ക്കളെ ഇരു ഭാഗത്തായി കെട്ടിയിട്ടു. വസ്ത്രങ്ങളും മാലകളും ഇട്ട് അണിയിച്ചൊരുക്കി. തുടര്‍ന്ന് വിവാഹം കഴിഞ്ഞതിന്റെ പ്രതീകാത്മകയി നായ്ക്കളെ കെട്ടഴിച്ചു അടുത്തേക്ക് ചേർത്ത് നിർത്തി. തുടർന്ന് സംഘടനയുടെ നേതാവിന്റെ ഘോരപ്രസംഗം. വാലന്റൈൻസ് ഡേ ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമാണ്. പ്രണയ ദിനത്തിന്റെ പേരിൽ പൊതു ഇടങ്ങളിൽ കമിതാക്കൾ മോശമായാണ് പെരുമാറുന്നത്. ഇതിനെതിരെയുള്ള ഹിന്ദു മുന്നണിയുടെ പ്രധിഷേധം രേഖപ്പെടുത്തുകയാണ്. അതിന്റെ പ്രതീകാത്മകമായാണ് നായ്ക്കൾക്ക് വിവാഹം നടത്തിയത്. നേതാവ് പറഞ്ഞു.
English Sammury: Tamil Nadu Hindu Front protests against Valentine’s Day