Site icon Janayugom Online

കര്‍ണാടകയിലും അവകാശവാദം; ജാമിയ മസ്ജിദില്‍ പ്രാര്‍ഥന നടത്താന്‍ അനുമതി തേടി ഹിന്ദു സംഘടന

കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ജാമിയ മസ്ജിദില്‍ പ്രാര്‍ഥന നടത്താന്‍ അനുമതി തേടി ഹിന്ദു സംഘടന മാണ്ഡ്യ ജില്ലാ ഭരണകൂടത്തെ സമീപിച്ചു.

ശ്രീരംഗപട്ടണത്തിലെ ഹനുമാന്‍ ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണ് ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് ജാമിയ മസ്ജിദ് നിര്‍മ്മിച്ചതെന്ന് നരേന്ദ്ര മോഡി വിചാര്‍ മഞ്ച് മാണ്ഡ്യ ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.

ബംഗളുരുവില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ശ്രീരംഗപട്ടണം കോട്ടയ്ക്കകത്താണ് മസ്ജിദ്-ഇ-അല എന്നറിയപ്പെടുന്ന ജാമിയ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) പരിപാലിക്കുന്ന പൈതൃക സ്ഥലം കൂടിയാണ് 1782‑ല്‍ നിര്‍മ്മിച്ച ഈ പള്ളി.

Eng­lish summary;Hindu group seeks per­mis­sion to offer prayers at Jamia Masjid

You may also like this video;

Exit mobile version