Site icon Janayugom Online

നേപ്പാളില്‍ ഹിന്ദു രാഷ്ട്രവും രാജവാഴ്ചയും പുനസ്ഥാപിക്കണമെന്നാവശ്യവുമായി പ്രക്ഷോഭം

നേപ്പാളിന്‍റെ തലസ്ഥാന നഗരമയ കാഠ്മണ്ഡുവില്‍ കഴിഞ്ഞ ദിവസം രാജഭരണം പുനസ്ഥാപിക്കണമെന്നും നേപ്പാളിനെ ഒരു ഹിന്ദു രാഷട്രമെന്ന നിലയിലാക്കണമെന്നും ആവശ്യപ്പെട്ട് വന്‍ പ്രകടനങ്ങള്‍ നടന്നു. രാജ്യത്തിന്‍റെ വിവിധ പ്രവശ്യകളില്‍ നിന്നുമുള്ള പതിനായിരക്കണക്കിന് ആളുകള്‍ ദേശീയ തലസ്ഥാനത്തെക്ക് മാര്‍ച്ചും , പ്രകടനവും നടത്തി. പ്രകടനവും,മാര്‍ച്ചും അക്രമസക്തമായതിനാല്‍ ലാത്തിച്ചാര്‍ജ്ജും, കണ്ണീര്‍വാതക പ്രയോഗവും പൊലീസിന് നടത്തേണ്ടി വന്നു.

പ്രക്ഷോഭകാരികള്‍ പൊലീസുമായും ഏറ്റുമുട്ടേണ്ടി വന്നു. രാഷട്രം, ദേശീയത, മതം ‚സംസ്ക്കാരം ‚പൗരന്മാര്‍ എന്നിവയുടെ സംരക്ഷണത്തിനായിട്ടാണ് വ്യവസായി ദുര്‍ഗ പ്രസായിയുടെ നേതൃത്വത്തില്‍ സംഘടനാ രൂപീകരിച്ചത്. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങളും മറ്റും നാഥനില്ലാകളരി പോലെയാണ്,പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹലിന്‍റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ സ്ഥാനമൊഴിയണമെന്നാണ് ഇവര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. അടുത്ത ദിവസങ്ങളില്‍ ദേശീയ തലസ്ഥാനത്തും, മറ്റ് പ്രധാന നഗരങ്ങളിലും പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് ഇവര്‍. രാജ്യത്തിന്റെ നിലവിലെ ഭരണഘടന (2015‑ൽ അംഗീകരിച്ചത്) പകരം രാജാവ് ബീരേന്ദ്ര പ്രഖ്യാപിച്ച 1990 ഭരണഘടന നിലനിര്‍ത്തണമെന്നാണ് പ്രസായിയുടേയും കൂട്ടരുടേയും ആവശ്യം. 1990‑ലെ ഭരണഘടന, 2007‑ൽ റദ്ദാക്കപ്പെടുകയും ആത്യന്തികമായി 2015‑ലെ ഭരണഘടന നിലവില്‍ വരികയും അതിന്‍റെ അടിസ്ഥാനത്തില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റും രാഷ്ട്രീയ അവകാശങ്ങളും ഭരണഘടനയിൽ .മാനുഷീക മൂല്യങ്ങളും പ്രതിപാദിച്ചിരിക്കുന്നു. അങ്ങനെ നേപ്പാള്‍ ഒരു ഭരണഘടനാപരമായ രാജ്യമായി മാറി. രാജവാഴ്ചമാറുന്നതിന് വഴിയൊരുക്കി. എന്നാല്‍ കഴിഞ്ഞ കുറേ ആഴ്‌ചകളായിപ്രസായിയുടേയുടേ നേതൃത്വത്തിലവുള്ള പ്രസ്ഥാനം നേപ്പാളിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ, സുരക്ഷാ സ്ഥാപനങ്ങളെ വെല്ലുവിളിച്ച് രംഗത്തു വന്നിരിക്കുകയാണ്.

സർക്കാരിനും നിലവിലെ രാഷ്ട്രീയ ക്രമത്തിനും ഭീഷണി ഉയർത്തുകയാണ്. ഇവര്‍ ഇപ്പോള്‍ പ്രക്ഷോഭം നടത്തുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിവയാണ് ഒന്ന്, നേപ്പാളിൽ — ഭരണ‑പ്രതിപക്ഷ — പാര്‍ട്ടികള്‍ വന്‍ പരാജയപ്പെട്ടിരിക്കുന്നു വെന്നാണ് . എല്ലാ രാഷ്ട്രീയ പാർട്ടികളും അഴിമതിക്കാരായും ധിഖാരികളും , ധൂരര്‍ത്തന്മാരും അധികാരമോഹികളും ധാർമികതയില്ലാത്തവരുമായി കാണുന്നു. രാജ്യത്തെ ഉന്നത രാഷ്ട്രീയനേതാക്കാന്‍മാര്‍ക്ക് രാഷ്ട്രീയ ധാർമ്മികതനഷ്ടമായെന്നും അധികാരത്തിനും, നിലനില്‍പ്പിനുംവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമാണ്. അതിന്റെ ഫലമായി പതിവ് രാഷ്ട്രീയ അനിശ്ചിതത്വങ്ങളും നേപ്പാളിലെ ഒരു പ്രധാന ജനവിഭാഗത്തെ അസംതൃപ്തരാക്കി. നിലവിലെ രാഷ്ട്രീയ സംവിധാനം പ്രവർത്തനരഹിതമാണെന്നും രാഷ്ട്രീയക്കാരുടെ താൽപ്പര്യങ്ങൾക്കായി മാത്രമുള്ളതായി നിലനി്ല്‍ക്കുകയാണ്. രണ്ട്, കുതിച്ചുയരുന്ന പണപ്പെരുപ്പം, മുടന്തുന്ന സാമ്പത്തിക പ്രതിസന്ധി, മോശം ഭരണം എന്നിവയ്‌ക്കൊപ്പം രൂക്ഷമായ തൊഴിലില്ലായ്മയാണ് നടന്നമാടുന്നത്. നേപ്പാൾ ‘സിസ്റ്റത്തിനെതിരെ’ പൊതുജന രോഷം ശക്തമാണ്, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണ് 

ശരിയായ ഭൗതിക അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, മോശം ആരോഗ്യ‑വിദ്യാഭ്യാസ സൗകര്യങ്ങൾ, പ്രവർത്തനരഹിതമായ ഒരു അടിസ്ഥാന സാമൂഹിക സുരക്ഷാ ശൃംഖല എന്നിവ നിലവിലെ പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്ക് പെട്ടെന്ന് വിശ്വാസം നഷ്ടപ്പെടുത്തുന്നു. മൂന്ന്, രാജ്യത്തെ സഹകരണ സ്ഥാപനങ്ങളും മൈക്രോഫിനാൻസ് കമ്പനികളും രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ആളുകള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച സമ്പാദ്യം രാഷട്രീയ നേതൃത്വം ഒരു തത്വദീക്ഷയുമില്ലാതെ തട്ടിയെടുത്തു. ഇതും വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. അതിന്‍റെ അലയൊലികൾ വലുതാണ്. നാല്, രോഷാകുലരും അസംതൃപ്തരുമായ നേപ്പാളിലെ ജനങ്ങൾ ഇരുണ്ട ഭാവിയിലേക്ക് ഉറ്റുനോക്കുന്നു, ഭരണഘടനാപരമായ രാജവാഴ്ചയാണ് രാജ്യത്തിന് ഏറ്റവും അനുയോജ്യമെന്ന് വിശ്വസിക്കാൻ അവര്‍ തുടങ്ങിയിരിക്കുന്നു. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനതയായ ഹിന്ദുക്കള്‍ ഭഗവാൻ വിഷ്ണുവിന്റെ ജീവനുള്ള അവതാരമായാണ് രാജാവിനെ കാണുന്നത്. 2008‑ൽ ജ്ഞാനേന്ദ്ര രാജാവിനെ അശാസ്ത്രീയമായി അട്ടിമറിച്ചത് രാജ്യത്തിന് ദോഷമാണെന്ന വിശ്വാസത്തിലേക്ക് അവർ എത്തിയിരിക്കുന്നു

2007‑ൽ രാജ്യം മതേതരമായി മാറിയതിൽ വലിയ വിഭാഗം ഹിന്ദുക്കൾക്കിടയിലും അമർഷം വളരുകയാണെന്നു ഇക്കൂട്ടര്‍ പറയുന്നു, ഹിന്ദു രാഷ്ട്രത്തിൽ നിന്നുള്ള ഈ പദവി മാറ്റം രാജ്യത്തെ ദാരിദ്ര്യം മുതലെടുത്ത് അനേകരെ ക്രിസ്ത്യാനികളാക്കി മാറ്റിയെന്നും, ക്രിസ്ത്യൻ, മുസ്ലീം സുവിശേഷകർക്ക് വാതിൽ തുറന്നു നല്‍കിയെന്നും, വശീകരണങ്ങളിലൂടെ ഇസ്ലാമും. ഹിന്ദു ആരാധനാലയങ്ങൾ പോലും ആക്രമിക്കുന്ന പുതിയ മതപരിവർത്തനം സാമൂഹിക സംഘർഷങ്ങൾ സൃഷ്ടിച്ചാതായും പ്രസായിയും അദ്ദേഹത്തിന്‍റെ കൂട്ടരും പറയുന്നു. അതുകൊണ്ടാണ് നേപ്പാളിനെ ഒരിക്കൽ കൂടി ഹിന്ദു രാഷ്ട്ര’മാക്കണമെന്ന ആവശ്യം ശക്തമാകുന്നത്. രാജവാഴ്ച അനുകൂല പ്രസ്ഥാനം ഇപ്പോള്‍ ആരംഭിച്ചതിനു പിന്നില്‍ സിപിഎൻ(യുഎംഎൽ) മേധാവി ഖഡ്ഗ ശർമ ഒലിയുമായി വ്യസായി കൂടിയായ പ്രസായിയുമായി നല്ല ബന്ധമുണ്ടായിരുന്നു. എന്നാൽ ഒരു വർഷം മുമ്പ് ഇരുവരും പിരിഞ്ഞു, അതിനുശേഷം, പ്രസായി ഒലിയുടെ മാത്രമല്ല, നിലവിലെ ഭരണ സംവിധാനത്തിന്റെയും കടുത്ത വിമർശകനായി മാറി.

പ്രസായി ഒലിക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു — ഒലി വൻതോതിൽ സ്വത്ത് സമ്പാദിച്ചുവെന്നും കംബോഡിയയിലെ സ്വത്തുക്കളിലും മറ്റ് സംരംഭങ്ങളിലും അനധികൃതമായി സമ്പാദിച്ച സ്വത്ത് നിക്ഷേപിച്ചുവെന്നും ആരോപിച്ചു, എന്നാല്‍ ഒലി ശക്തമായി പ്രതികരിച്ചതിനെ തുടര്‍ന്ന് പ്രസായിക്കും കൂട്ടര്‍ക്കും ആരോപണങ്ങളില്‍ നിന്നും പിന്‍വലിയേണ്ടി വന്നു. ഒലിയോടുള്ള പ്രസായിയുടെ എതിർപ്പാണ് നേപ്പാളിലെ ഭരണസംവിധാനത്തോടുള്ള എതിര്‍പ്പ് കൂടാന്‍ ഇടയായത്. നേപ്പാളിലെ നിലവിലെ രാഷ്ട്രീയ വ്യവസ്ഥയോടുള്ള എതിർപ്പായി രൂപാന്തരപ്പെട്ടു, അതാണ് പ്രക്ഷോഭങ്ങള്‍ക്കും, രാജവാഴ്ച കൊണ്ടുവരാനും, ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുമുള്ള ശ്രമത്തിന് പിന്നലെ രാഷ്ട്രീയം 

Eng­lish Summary:
Hin­du state­hood in Nepal and the rea­sons behind the pow­er­ing move­ment to restore the monarchy

You may also like this video:

Exit mobile version