Site iconSite icon Janayugom Online

ഹിന്ദു പിന്തുടർച്ചാവകാശം; പെൺമക്കൾക്ക് പൂർവികസ്വത്തിൽ തുല്യാവകാശം നല്‍കണമെന്ന് ഹൈക്കോടതി

ഹിന്ദു പിന്തുടർച്ചാവകാശവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവുമായി ഹൈക്കോടതി. ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശം നല്‍കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് പറ‍ഞ്ഞു. 2004 ഡിസംബർ 20‑ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശം ഉണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. 1975‑ലെ കേരള കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കൽ നിയമം ഈ വിഷയത്തിൽ നിലനിൽക്കില്ല എന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചു.

Exit mobile version