Site iconSite icon Janayugom Online

ഹിന്ദുക്കള്‍ ഉണര്‍ന്നാല്‍ മുസ്‌ലിങ്ങളുടെ താടിവടിച്ച് കുടുമവയ്പ്പിക്കും: വിദ്വേഷ പ്രസംഗവുമായി യുപിയില്‍ മറ്റൊരു എംഎല്‍എ കൂടി

hatred speechhatred speech

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ വിദ്വേഷ പ്രസംഗവുമായി മറ്റൊരു ബിജെപി എംഎല്‍എ കൂടി. മുസ്‌ലിംകള്‍ക്കെതിരേ കടുത്ത വിദ്വേഷ പ്രസംഗവുമായാണ് അമേത്തിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ മായങ്കേശ്വര്‍ സിങ്ങ് രംഗത്ത് വന്നിരിക്കുന്നത്. ഹിന്ദുക്കള്‍ ഉണര്‍ന്നാല്‍ മുസ്‌ലിംകളുടെ താടി പിഴുതുമാറ്റി കുടുമ വയ്പ്പിക്കുമെന്ന് മായങ്കേശ്വര്‍ സിങ് പ്രസംഗത്തില്‍ വിളിച്ചുപറഞ്ഞു. മുസ്‌ലിംകള്‍ക്കെതിരായ ബിജെപി എംഎല്‍എയുടെ പ്രസംഗം ‘ജയ് ശ്രീരാം’ വിളിച്ചാണ് അണികള്‍ സ്വാഗതം ചെയ്തത്. മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ഹിന്ദു മന്ത്രമായ ‘രാധേ രാധേ’ പാരായണം ചെയ്യേണ്ടി വരുമെന്നും സിങ് പറഞ്ഞു. ബിജെപി എംഎല്‍എയുടെ വിദ്വേഷ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹിന്ദുത്വ സന്യാസിമാരുടെ സമ്മേളനത്തിലെ വംശഹത്യാ ആഹ്വാനവും കര്‍ണാടകയിലെ ഹിജാബ് നിരോധനവും വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപി എംഎല്‍എയുടെ പ്രസംഗം.
രണ്ട് ദിവസം മുമ്പാണ് യുപിയിലെ മറ്റൊരു ബിജെപി എംഎല്‍എയായ രാഘവേന്ദ്ര സിങ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്.
താന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ മുസ്‌ലിങ്ങളുടെ തൊപ്പി മാറ്റി, തിലകക്കുറി വയ്പ്പിക്കുമെന്നായിരുന്നു രാഘവേന്ദ്ര സിങ്ങിന്റെ പ്രസ്താവന.

Eng­lish Sum­ma­ry: Hin­dus wake up, pull out beard of Mus­lims: Anoth­er MLA in UP with hate speech

You may like this video also

Exit mobile version