ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ഹിന്ദുക്കള്‍ ആരാധന നടത്തി.ആരാധന നടത്താന്‍ കഴിഞ ദിവസം വാരണാസി ജില്ലാ കോടതി അനുമതി നല്‍കിയിരുന്നു. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി ആരതി നടത്തിയാണ് പള്ളി സമുച്ചയത്തിൽ ആരാധന നടത്തിയത്.ള്ളിയുടെ ബേസ്മെന്‍റിലുള്ള നിലവില്‍ പൂട്ടിയിരിക്കുന്ന 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് വാരണാസി കോടതി അനുമതി നല്‍കിയത്.
ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചിരിക്കുന്ന സ്ഥലത്ത് നേരത്തേ ക്ഷേത്രം നിലനിന്നിരുന്നതായി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മസ്ജിദിന്‍റെ തെക്ക് വശത്തുള്ള പൂട്ടിയിരിക്കുന്ന നിലവറകളുടെ മുന്‍പില്‍ പൂജക്ക് അനുമതി നൽകികൊണ്ട് വാരണാസി ജില്ല കോടതി ഉത്തരവിട്ടത്.
പൂജ നടത്തിപ്പിനുള്ള സൗകര്യങ്ങൾ ഏഴു ദിവസത്തിനുള്ളിൽ ഒരുക്കാൻ ജില്ല ഭരണകൂടത്തിന് കോടതി നിർദേശം നൽകി. പൂജ നടത്തുന്നവര്‍ക്ക് നിലവറയിലേക്ക് പോകുന്നതിനുള്ള ക്രമീകരണം ഒരുക്കാനും വാരണാസി ജില്ലാ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
English Summary:
Hindus worshiped at Gyanwapi mosque complex
You may also like this video: