യുപിയിലെ ഗാസിയാബാദില്‍ ഇറച്ചികടയുടമായയ മുസ്ലീം വയോധികനെ ഭീഷണിപ്പെടുത്തി ഹന്ദുത്വ പ്രവര്‍ത്തകര്‍. ചൊവ്വാഴ്ച കട തുറന്നാല്‍ കത്തിച്ച് കളയുമെന്നായിരുന്നു ഭീഷണി .ഗാസിയാബാദിലെ കോട് വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കൈല ഭട്ട ഗ്രാമത്തിലാണ് സംഭവം നടന്നത്.രാഷ്ട്രീയ ഹിന്ദുവീര്‍ സേനയുടെ നേതാവായ സത്യം പണ്ഡിറ്റ് എന്നയാളാണ് കടയുടമയ്ക്ക് നേരെ ഭീഷണിയുയര്‍ത്തിയത്. ചൊവ്വാഴ്ചകളില്‍ ക്ഷേത്രത്തിന്റെ മുന്‍വശം ഇറച്ചികട തുറക്കാന്‍ നിങ്ങള്‍ക്കാരാണ് അനുവാദം നല്‍കിയതെന്നും അടച്ചില്ലെങ്കില്‍ കത്തിച്ചുകളയുമെന്നടക്കം ഭീഷണിപ്പെടുത്തുന്ന വീഡിയോ പണ്ഡിറ്റ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.
ചൊവ്വാഴ്ച ഗാസിയാബാദില്‍ ഒരു മുസ്‌ലിമിനെയും മാംസം വില്ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഇന്ന് ഞങ്ങള്‍ കൈല ഭട്ടയിലെ എല്ലാ ഇറച്ചികടകളും അടച്ചുപൂട്ടി,പണ്ഡിറ്റ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാപികമായി പ്രചരിച്ചിട്ടുണ്ട്.നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ ക്ഷേത്രങ്ങള്‍ക്ക് സമീപം മീനും ഇറച്ചിയും വില്‍ക്കുന്നത് യുപി സര്‍ക്കാര്‍ നേരത്തെ നിരോധിച്ചിരുന്നു. ആരാധനാലയങ്ങളുടെ 500 മീറ്റര്‍ ചുറ്റളവിലുള്ള വില്‍പ്പനയാണ് നിരോധിച്ചിരിക്കുന്നത്. ഇതിന് പുറമെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ ഉടന്‍ അടച്ചുപൂട്ടാനും നിര്‍ദേശമുണ്ടായിരുന്നു.

