Site icon Janayugom Online

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ ഹിന്ദുത്വവാദികളുടെ ആക്രമണം

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ ഹിന്ദുത്വവാദികളുടെ ആക്രമണം. ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കടന്ന് പ്രാര്‍ത്ഥന തടസപ്പെടുത്തുകയും വിശ്വാസികളെ പുറത്താക്കുകയും ചെയ്യുകയായിരുന്നു. ഹസന്‍ ജില്ലയിലെ ബെലുരില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്രിസ്ത്യന്‍ സംഘടനയുടെ ഉടമസ്ഥതയിലുള്ള ഹാളില്‍ നടന്ന പ്രാര്‍ത്ഥനായോഗത്തിലേക്കാണ് ഞായറാഴ്ച ഉച്ചയോടെ മുപ്പതോളം വരുന്ന ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ തള്ളിക്കയറിയത്. ഹിന്ദുക്കളെ മതം മാറ്റുന്നുവെന്നും ഹിന്ദുദൈവങ്ങളെ താഴ്ത്തിക്കെട്ടുന്ന തരത്തില്‍ പ്രസംഗിക്കുന്നതായും ആരോപിച്ചായിരുന്നു അതിക്രമം.

ഒക്ടോബര്‍ മാസത്തില്‍ വിഎച്ച്പിയുടെ നേതൃത്വത്തില്‍ ഹുബ്ലിയിലും സമാനരീതിയില്‍ പ്രാര്‍ത്ഥനാ ഹാളില്‍ അതിക്രമിച്ചുകയറി സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ലൗ ജിഹാദ് പ്രചരണത്തിന്റെ ഭാഗമായി ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയതുപോലെ കര്‍ണാടകയിലും മതപരിവര്‍ത്തന നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുകയാണ്. ഡിസംബര്‍ 13ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

eng­lish sum­ma­ry; Hin­dut­va attack on a Chris­t­ian church in Karnataka

you may also like this video;

Exit mobile version