Site iconSite icon Janayugom Online

യുപിയില്‍ മിശ്രവിവാഹം തടഞ്ഞ് ഹിന്ദുത്വ സംഘടന

ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദ് ആരോപിച്ച് മിശ്രവിവാഹം തടഞ്ഞ് ഹിന്ദു യുവവാഹിനി. സംഭവത്തില്‍ ലൗ ജിഹാദ് ആരോപിച്ച് മൊറാദാബാദ് സ്വദേശിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

മൊറാദാബാദ് ജില്ലാ കോടതിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയ ദമ്പതികളെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ബലമായി തടയുകയായിരുന്നു. സ്ത്രീയെ തട്ടിക്കൊണ്ടുപോകുക, വിവാഹത്തിനു നിര്‍ബന്ധിക്കുക എന്നിവക്കു പുറമെ, സംസ്ഥാനത്തെ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പഞ്ചാബിലെ ലുധിയാനയില്‍നിന്ന് ഒളിച്ചോടിയ ദമ്പതികള്‍ മൊറാദാബാദ് ജില്ലാ കോടതിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോകുകയായിരുന്നു. ലുധിയാനയില്‍ നിന്ന് യുവതിയെ കാണാതായതിന് പിന്നാലെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ദമ്പതികളെ സിവില്‍ ലൈന്‍ പൊലീസിന് കൈമാറി. യുവതിയെ മാതാപിതാക്കള്‍ക്ക് കൈമാറിയതായി ലുധിയാന പൊലീസ് അറിയിച്ചു.

Eng­lish summary;Hindutva group blocks mixed mar­riages in UP

You may also like this video;

Exit mobile version