Site iconSite icon Janayugom Online

കന്നുകാലിക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ മര്‍ദ്ദിച്ചുകൊന്ന ഹിന്ദുത്വ നേതാവിനെ വിട്ടയച്ചു

puneethpuneeth

കന്നുകാലിക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ മര്‍ദ്ദിച്ചുകൊന്ന ഹിന്ദുത്വ നേതാവിനെ വിട്ടയച്ചു. ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായ ഹിന്ദുത്വ നേതാവ് പുനീത് കേരെഹള്ളിയാണ് വിട്ടയച്ചത്. സത്തനൂർ ഗ്രാമത്തിലെ ഇദ്രീസ് പാഷ എന്ന മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണിയാള്‍. 

മുസ്ലീം യുവാവിനെ കൊലപ്പെടുത്തിയതിനും ക്രമസമാധാന ലംഘനം നടത്തിയതിനും ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിലായ ഹിന്ദുത്വ നേതാവ് പുനീത് കേരഹള്ളിക്കെതിരായ കേസ് മോചിപ്പിക്കാനും പിൻവലിക്കാനും ബെംഗളൂരു സെൻട്രൽ ജയിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി കർണാടക ആഭ്യന്തര വകുപ്പ് ശനിയാഴ്ച സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

നിയമപ്രകാരം ഇയാളെ ശിക്ഷിക്കുന്നതിന് മതിയായ കാരണമില്ലെന്ന് ‍അധികൃതര്‍ പറഞ്ഞു. സംസ്ഥാന ഉപദേശക സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അടുത്ത കാലത്ത് ഇതാദ്യമായാണ് ഒരാളെ തടങ്കലിൽ വയ്ക്കണമെന്ന ആവശ്യം ഉപദേശക സമിതി തള്ളുന്നത്.

പശു സംരക്ഷക സംഘമായ രാഷ്ട്രീയ രക്ഷ സേനയുടെ നേതാവാണ് പുനീത് കേരെഹള്ളി. 2013 നും 2023 നും ഇടയിൽ 10 ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Eng­lish Sum­ma­ry: Hin­dut­va leader who beat up Mus­lim youth accused of cat­tle smug­gling released

You may also like this video

Exit mobile version