Site iconSite icon Janayugom Online

ഹെലികോപ്​ടർ അപകടത്തിൽ മരിച്ച സൈനികന്റെ മകളെ അധിക്ഷേപിച്ച്​ ഹിന്ദുത്വ തീവ്രവാദികൾ

തമിഴ്​നാട്​ കുന്നൂരിൽ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയർ ലഖ്​വീന്ദർ സിങ്​ ലിഡ്ഡറുടെ 17 വയുസകാരിയായ ഏക മകൾ ആഷ്​ന ലിഡ്ഡർക്കുനേരെ അറപ്പുളവാക്കുന്ന ആക്ഷേപങ്ങളുമായി സംഘ്​പരിവാർ തീവ്ര ഹിന്ദുത്വ വാദികൾ. സമൂഹ മാധ്യമങ്ങൾ വഴിയാണ്​ ഇവർ അധിക്ഷേപം നടത്തിയത്.

സമൂഹ മാധ്യമങ്ങളിൽ സംഘ്​പരിവാർ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിലൂടെ ശ്രദ്ധേയയാണ്​ ആഷ്​ന. ഉത്തർപ്രദേശ്​ മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ നിലപാട്​ സ്വീകരിച്ചതിന്​ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തിന്​ നേരത്തേ ആഷ്​ന വിധേയയായിട്ടുണ്ട്​. രാഷ്ട്രീയ നിലപാടുകള്‍ കൃത്യമായി പറഞ്ഞുള്ള ആഷ്​നയുടെ മുന്‍ ട്വീറ്റുകള്‍ക്ക് നേരെയാണ് സൈബര്‍ ആക്രമണം നടക്കുന്നത്. യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രിയങ്ക ഗാന്ധിക്കെതിരായ വിമ‍ർശനത്തെ ചോദ്യം ചെയ്തുള്ള ട്വീറ്റുകളിലടക്കമാണ് അധിക്ഷേപം.

eng­lish sum­ma­ry; Hin­dut­va mil­i­tants attack daugh­ter of sol­dier killed in heli­copter crash

you may also like this video;

Exit mobile version