Site iconSite icon Janayugom Online

പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ തി​രി​കെ​ വ​രാ​ൻ വി​സ​മ്മ​തി​ച്ചു; അ​യ​ൽ​വീ​ട്ടി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ട്ട് യുവാവ്

പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ തി​രി​കെ​വ​രാ​ൻ വി​സ​മ്മ​തി​ച്ചതോടെ ക്ഷു​ഭി​ത​നാ​യ യു​വാ​വ് അ​യ​ൽ​വീ​ട്ടി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ട്ടു. ത​മി​ഴ്‌​നാ​ട്ടി​ലെ ഈ​റോ​ഡി​ലാ​ണ് സം​ഭ​വം. വൈ​ദ്യ​നാ​ഥ​നും ഭാ​ര്യ ഗാ​യ​ത്രി​യും (30) ത​മ്മി​ൽ കു​ടും​ബ​പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നു. ഇ​തു​കാ​ര​ണം കു​റ​ച്ചു​നാ​ളാ​യി ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞ് താമസിക്കുകയായിരുന്നു.

കേ​സി​ൽ ക​ട​ലൂ​ർ ജി​ല്ല​യി​ലെ കു​റി​ഞ്ചി​പാ​ടി​യി​ൽ താ​മ​സി​ക്കു​ന്ന വൈ​ദ്യ​നാ​ഥ​നെ പെ​രു​ന്തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ല്ലാ​വ​രും ഉ​റ​ങ്ങി​യ ശേ​ഷം വൈ​ദ്യ​നാ​ഥ​ൻ അ​യ​ൽ​വാ​സി​ക​ളാ​യ മൂ​ന്നു​പേ​രു​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും മ​റ്റൊ​രാ​ളു​ടെ കാ​റി​നും തീ​യി​ടു​ക​യാ​യി​രു​ന്നു. തീ​യും പു​ക​യും ഉ​യ​ർ​ന്ന​തോ​ടെ വീ​ട്ടു​കാ​ർ ഉറക്കത്തില്‍ നിന്ന് ഉണരുകയായിരുന്നു. 

ഗാ​യ​ത്രി മ​ട​ത്തു​പാ​ള​യ​ത്തി​ലു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റിയിരിക്കുകയാണ്. ക​ഴി​ഞ്ഞ ദി​വ​സം വൈ​ദ്യ​നാ​ഥ​ൻ ഗാ​യ​ത്രി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നെ​ത്തിയിരുന്നു. എ​ന്നാ​ൽ, ഗാ​യ​ത്രി ഒ​പ്പം പോ​കാ​ൻ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ വൈ​ദ്യ​നാ​ഥ​ൻ തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന​വ​രു​ടെ സ​ഹാ​യം തേടുകയായിരുന്നു. പ​ക്ഷെ ആ​രും സ​ഹാ​യി​ച്ചി​ല്ല. അക്രമം നേരിട്ട വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ പെ​രു​ന്തു​റൈ പൊ​ലീ​സ് വൈ​ദ്യ​നാ​ഥ​നെ പിടികൂടിയത്. 

Exit mobile version