Site iconSite icon Janayugom Online

ബന്ധുവായ യുവതിയെ പീഡിപ്പിച്ച് കൊ ലപ്പെടുത്തി; പ്രതിയെ തൂ ങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ബന്ധുവായ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത് പുത്തൻ കാട്ടുങ്കൽ വീട്ടിൽ രതീഷ് (ഉണ്ണി — 38 ) ആണ് മരിച്ചത്. 2021 ജൂലൈ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഈ ബന്ധം യുവതിക്ക് വലിയ താത്പര്യവും ഉണ്ടായിരുന്നില്ല. ആക്രമണ സ്വഭാവമുള്ള രതീഷിനെ എതിർത്താൽ ഭീഷണി പെടുത്തുകയും യുവതിക്ക് വരുന്ന വിവാഹങ്ങളും മുടക്കുന്നതും പതിവായിരുന്നു. 2021 ജൂലൈ 23 ന് വൈകിട്ട് 6.45 ഓടെ പതിവുപോലെ തങ്കിക്കവലയിൽ ബസിറങ്ങിയ യുവതിയെ വീട്ടിൽ
കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കൊലപെടുത്തുകയായിരുന്നു. 

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 3 ന് ആലപ്പുഴ ജില്ലാകോടതിയിൽ വിചാരണ നടന്നിരുന്നു. വിചാരണയ്ക്ക് ഹാജരാകാതിരുന്ന രതീഷിനെ കോടതി വാറന്റ് പുറപ്പിടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പട്ടണക്കാട് എസ്ച്ച് ഒ യുടെ നേതൃത്വത്തിൽ പൊലീസ് തിരയുന്നതിനിടെയാണ് വ്യാഴാഴിച്ച അർദ്ധരാത്രിയിൽ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ പൊലീസ് കണ്ടെത്തിയത്.

Exit mobile version