Site iconSite icon Janayugom Online

വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തി; മൃതദേഹത്തോടൊപ്പം രണ്ട് ദിവസം കഴിഞ്ഞ ഭർത്താവ് അറസ്റ്റിൽ

വടക്കുകിഴക്കൻ ബംഗളൂരുവിലെ തനിസാന്ദ്രയിൽ വഴക്കിനിടെ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ ശേഷം, മരണം അറിയാതെ രണ്ട് ദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ ശിവം സഹാനെയാണ് ഭാര്യ സുമനെ(22) കൊലപ്പെടുത്തിയ കേസിൽ ഹെന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 

പോലീസ് പറയുന്നതനുസരിച്ച്, വഴക്കിനിടെ സുമനെ അടിച്ചതിന് ശേഷം സഹാനെ മറ്റൊരു മുറിയിലേക്ക് മാറുകയായിരുന്നു. പിറ്റേന്ന് രാവിലെ, സുമൻ ഉറക്കത്തിലാണെന്ന് കരുതി ഇയാൾ ജോലിക്കുപോയി. രണ്ട് ദിവസത്തിനുശേഷം, വാടക വാങ്ങാനെത്തിയ വീട്ടുടമസ്ഥന് മുറിയിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ, അടിയേറ്റതിനെത്തുടർന്നുണ്ടായ പരിക്കുകളാണ് സുമന്റെ മരണത്തിന് കാരണമെന്ന് കണ്ടെത്തി. എന്നാൽ, ഭാര്യ മരിച്ച വിവരം യുവാവ് അറിഞ്ഞിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. 

Exit mobile version