Site icon Janayugom Online

ചരിത്രകാരൻ രണജിത് ​ഗുഹ അന്തരിച്ചു

ചരിത്രകാരൻ രണജിത് ​ഗുഹ (99) അന്തരിച്ചു. ഓസ്ട്രിയയിലെ വിയന്ന വുഡ്സിലെ വസതിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1923 മെയ് 23ന് ഇന്നത്തെ ബംഗ്ലാദേശിലെ സിദ്ധകാതി ഗ്രാമത്തിലാണ് ഗുഹ ജനിച്ചത്. ശേഷം 1959ൽ ബ്രിട്ടനിലെത്തി. സസ്സെക്സ് യൂണിവേഴ്സിറ്റി, ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചു. കൊളോണിയൽ ഇന്ത്യയിലെ കർഷക കലാപത്തിന്റെ പ്രാഥമിക വശങ്ങൾ അദ്ദേഹത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ കൃതി. 

‘ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ക്രിയാത്മകമായ ഇന്ത്യൻ ചരിത്രകാരൻ’ എന്ന് നൊബേൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മരണത്തിൽ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി. ഇതിഹാസ ചരിത്രകാരനായ രഞ്ജിത് ഗുഹയുടെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്ന് അവർ പറഞ്ഞു. ഈ മെയ് മാസത്തിൽ നൂറ് വയസ് തികയാനിരിക്കെയാണ് അന്ത്യം. മെത്തിൽഡ് ഗുഹയാണ് ഭാര്യ. 

Eng­lish Summary;Historian Rana­jit Guha passed away

You may also like this video

Exit mobile version