Site iconSite icon Janayugom Online

ചരിത്ര മെഡല്‍ നഷ്ടപ്പെട്ടു; കണ്ണീരോടെ മനു ഭാക്കര്‍

പാരിസ് ഒളിംപിക്സില്‍ മൂന്നാമത്തെ മെഡല്‍ നേടാന്‍ കഴിയാത്തതില്‍ താന്‍ അല്പം നിരാശയാണെന്ന് ഷൂട്ടിംഗ് അത്ലറ്റ് മനു ഭാക്കര്‍.22 കാരിയായ ഭാക്കര്‍ 10 m വനിതാ എയര്‍ പിസ്റ്റലില്‍ 1 മെഡലും സര്‍ബജോത് സിംഗുമായി ചേര്‍ന്ന് 10m എയര്‍ പിസ്റ്റള്‍ മിക്സില്‍ 1 മെഡലും അടക്കം 2 വെങ്കല മെഡലുകള്‍ നേടിയിരുന്നു.”ഇതിനെക്കുറിച്ചോര്‍ത്ത് ഞാന്‍ ശെരിക്കും അസ്വസ്ഥയാണ്.എങ്കിലും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ഞാന്‍ ശ്രമിക്കുന്നു.പക്ഷേ അതിന് കഴിയുന്നില്ലെന്നും മനു മത്സരത്തിന് ശേഷം പറഞ്ഞു.വെങ്കല മെഡല്‍ ജേതാവ് വെറോണിക മേജറിനോടാണ് 8 ഷൂട്ടര്‍ ഫൈനലില്‍ മനു പരാജയപ്പെട്ടത്.

”ഈ മത്സരം എനിക്ക് നല്ല കാര്യങ്ങളാണ് നല്‍കിയത്.എങ്കിലും അടുത്ത മത്സരത്തിനായി ഇപ്പോള്‍ ഞാന്‍ കാത്തിരിക്കുകയാണ്.2 മെഡല്‍ കിട്ടിയതില്‍ ഞാന്‍ സന്തോഷവതിയായിരുന്നു.പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല.4ാം സ്ഥാനം ഒരു നല്ല സ്ഥാനമല്ലെന്നും നിറ കണ്ണുകളോടെ മനു ഭാക്കര്‍ പറഞ്ഞു.സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ എന്‍റെ ഫോണുകള്‍ ചെക്ക് ചെയ്യാറില്ല.സോഷ്യല്‍ മീഡിയയില്‍ ഞാന്‍ സജീവമല്ല.അത്കൊണ്ട് തന്നെ ഇപ്പോള്‍ എന്താണ് നടക്കുന്നതെന്ന് എനിക്കറിയില്ല.പക്ഷേ എന്‍റെ പരമാവധി ഒരു നല്ല മത്സരം കാഴ്ചവയ്ക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അറിയാമെന്നും മനു പറഞ്ഞു.

എല്ലാ മത്സരങ്ങളിലും നല്ല പ്രകടനം കാഴ്ച വയ്ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.എന്നാല്‍ ഇതില്‍ അതിന് കഴിഞ്ഞില്ല.എന്നെ സംബന്ധിച്ചിടത്തോളം മത്സരം കഴിഞ്ഞത് പോലെയാണ്.ഇനി അടുത്ത മത്സരത്തിനായി കാത്തിരിക്കാമെന്നും മനു പറഞ്ഞു.

Eng­lish Summary;History medal lost; Manu Bhakar in tears
You May also like this video

Exit mobile version