ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ചരിത്ര റെക്കോഡിലെത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. അഫ്ഗാനെതിരേ 22 റണ്‍സ് പിന്നിട്ടതോടെ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായി രോഹിത് മാറിയത്. 19 ഇന്നിങ്സില്‍ നിന്നാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. 20 ഇന്നിങ്സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തിയ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് രോഹിത് പുതിയ റെക്കോര്‍ഡോടെ മറികടന്നത്.
English Summary:Hitman Rohit hits fastest century in World Cup
You may also like this video