ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. 14 കുട്ടികള്‍ക്കാണ് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസ് ബിയും ബാധിച്ചിരിക്കുന്നത്. കാന്‍പുരിലെ ലാല ലജ്പത് റായ് ആശുപത്രിയിലാണ് സംഭവം.
തലസേമിയ രോഗത്തെ തുടര്‍ന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്കാണ് രോഗബാധ ഏറ്റിരിക്കുന്നത്. ആറിനും പതിനാറിനും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്കാണ് രോഗബാധ. രക്തദാന സമയത്ത് കൃത്യമായ പരിശോധന നടത്താത്തതാണ് സംഭവത്തിന് കാരണമെന്ന് നിലവിൽ പുറത്ത് വരുന്ന വിവരം.
English Summary:HIV in children who received blood from a government hospital
You may also like this video