എച്ച്എംപിവി വൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ തമിഴ് നാട്ടിലെ നീലഗിരിയില്‍ മാസ്ക് നിര്‍ബ്ധമാക്കി.എന്നാല്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. വിനോദസഞ്ചാരികളും, പ്രദേശവാസികളും പൊതു സ്ഥലങ്ങളില്‍ മാസ്താ ധരിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. സ്ഥിതിഗതികൾ ജില്ലാ ഭരണകൂടം വിലയിരുത്തി വരികയാണ്.
കേരള-കർണാടക അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടർ പറഞ്ഞു. അതേസമയം എച്ച്എംപിവി ബാധയെ കുറിച്ച് ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവിദഗ്ധർ വ്യക്തിമാക്കി. ശൈത്യകാലത്ത് സാധാരണ കണ്ടു വരുന്ന വൈറസ് ബാധ മാത്രമാണിത്. എല്ലാ വർഷവും ഇതുണ്ടാകുന്നുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഡിസംബർ, ജനുവരി മാസങ്ങളിലുമാണ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. ജലദോഷത്തിനു സമാനമായ അസ്വസ്ഥതകളാണ് വൈറസ് ബാധയുടെ ഭാഗമായുണ്ടാകാറുള്ളതെന്നും ആരോഗ്യവിദഗ്ധർ അറിയിച്ചു.