Site icon Janayugom Online

ചാണകം വാരിപ്പൂശി ഹോളി ആഘോഷം; ബനാറസ് യൂണിവേഴ്സിറ്റി മുൻ ഡീനിനെതിരെ ട്രോള്‍മഴ

വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി മുൻ ഡീൻ ചാണകം വാരിപൂശി ഹോളി ആഘോഷിച്ച വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചാണകം പവിത്രമെന്നാണ് ഹോളി ആഘോഷിച്ചകൊണ്ട് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി മുൻ ഡീൻ കൗശൽ കിഷോർ മിശ്ര പറഞ്ഞത്.  ചാണകം കൊണ്ട് ഹോളി ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

പണ്ട് എല്ലാവരും ഹോളി ആഘോഷിച്ചിരുന്നത് ഇങ്ങനെയാണെന്ന് കൗശൽ വിഡിയോയിൽ പറയുന്നുണ്ട്. ചാണകം കൊണ്ടുള്ള ഹോളി ആഘോഷം ഗ്രാമങ്ങളിൽ ഒരു ആചാരമാണെന്നും അതിൻ്റെ ശുദ്ധീകരണ ഗുണങ്ങൾ വീഡിയോയിൽ ഊന്നിപ്പറയുകയും ചെയ്യുന്നു. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

 

<block­quote class=“twitter-tweet” data-media-max-width=“560”><p lang=“en” dir=“ltr”>Kaushal Kishor Mishra, for­mer Dean and pro­fes­sor, depart­ment of polit­i­cal sci­ence, BHU (Varanasi) <a href=“https://t.co/qrLoZsVJMQ”>pic.twitter.com/qrLoZsVJMQ</a></p>&mdash; Piyush Rai (@Benarasiyaa) <a href=“https://twitter.com/Benarasiyaa/status/1772507176814157944?ref_src=twsrc%5Etfw”>March 26, 2024</a></blockquote> <script async src=“https://platform.twitter.com/widgets.js” charset=“utf‑8”></script>

Eng­lish Sum­ma­ry: Holi cel­e­bra­tion with cow dung; Banaras Uni­ver­si­ty for­mer dean trolled
You may also like this video

Exit mobile version