Site iconSite icon Janayugom Online

“രാജ്യത്തിനുവേണ്ടി ഹോളി ദിവസം മുഴുവൻ പൂജ നടത്തും”: അരവിന്ദ് കെജ്‌രിവാൾ

kejriwalkejriwal

മനീഷ് സിസോദിയയുടെയും സത്യേന്ദർ ജെയ്‌നിന്റെയും അറസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹോളി ദിവസമായ നാളെ, ദിവസം മുഴുവന്‍ പൂജകള്‍ നടത്തുമെന്നും രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
രാജ്യത്തെ സ്ഥിതിഗതികളിൽ ആശങ്കയുണ്ട്. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ മെച്ചപ്പെടുത്തിയ മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും ജയിലിലാണ്,” അദ്ദേഹം പറഞ്ഞു.

“നല്ല വിദ്യാഭ്യാസവും നല്ല ആരോഗ്യ സൗകര്യങ്ങളും നൽകുന്നവരെ പ്രധാനമന്ത്രി ജയിലിൽ അടയ്ക്കുകയും രാജ്യത്തെ കൊള്ളയടിക്കുന്നവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു രാജ്യമായി ഇന്ത്യ മാറി. ഇത് ആശങ്കാജനകമാണ്. എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
അഴിമതിക്കേസിൽ കഴിഞ്ഞ വർഷം മേയിലാണ് സത്യേന്ദർ ജെയിൻ അറസ്റ്റിലായത്. ഫെബ്രുവരി 26നാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. രണ്ട് മന്ത്രിമാരും കഴിഞ്ഞയാഴ്ച ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരുന്നു.

Eng­lish Sum­ma­ry: “Holi day puja will be per­formed for nation”: Arvind Kejriwal

You may also like this video

Exit mobile version