Site icon Janayugom Online

ജന്മദിനം ആഘോഷിക്കാൻ പൊലീസിന് അവധി

ന്യൂഡൽഹി: ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്ക് ജന്മദിനവും വിവാഹവാർഷികവും ആഘോഷിക്കാൻ ഒരു ദിവസത്തെ പ്രത്യേക അവധി നൽകാൻ സർക്കാർ തീരുമാനിച്ചു. ഡൽഹി പൊലീസ് കമ്മിഷണർ രാകേഷ് അസ്താനയാണ് അവധി നൽകാനുള്ള ഉത്തരവ് ഇറക്കിയത്. പുതിയ ഉത്തരവ് പ്രകാരം പൊലീസുകാർക്ക് അവരുടെ ജന്മദിനത്തിലും വിവാഹ വാർഷികത്തിലും അവധിയെടുക്കാം. കൂടാതെ പങ്കാളിയുടെയും കുട്ടികളുടെയും ജന്മദിനത്തിലും അവധി അനുവദിക്കും. സംസ്ഥാനത്തെ 80,000 പൊലീസ് ഉദ്യോഗസ്ഥർക്ക് പുതിയ ഉത്തരവ് ഫലം ചെയ്യുമെന്നാണ് സർക്കാർ കരുതുന്നത്. ”പൊലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ജോലി കാരണം കുടുംബങ്ങളിലെ ആഘോഷ പരിപാടികളിലൊന്നും പങ്കെടുക്കാൻ സാധിക്കാറില്ല. എന്നാൽ ഈ ഉത്തരവ് നടപ്പിലാകുന്നതോടെ അത് സാധ്യമാകും”. ഡിസിപി മഹേഷ് ബത്ര പറഞ്ഞു. 

ENGLISH SUMMARY:Holiday for police to cel­e­brate birthday
You may also like this video

Exit mobile version