Site iconSite icon Janayugom Online

കാട്ടാനയുടെ വിളയാട്ടം; ബത്തേരിയിലെ പത്തുവാര്‍ഡുകളിലെ സ്കൂളുകള്‍ക്ക് അവധി

കാട്ടാന സാന്നിധ്യത്തെ തുടര്‍ന്ന് വയനാട് ബത്തേരി നഗരസഭയിലെ പത്തുവാര്‍ഡുകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടുമണി മുതലാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. ടൗണില്‍ കാട്ടാന ഇറങ്ങിയ പശ്ചാത്തലത്തില്‍ നേരത്തെ ഈ വാര്‍ഡുകളില്‍ സബ് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്. കാട്ടാന ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പശ്ചാത്തലത്തില്‍ വനംവകുപ്പ് പ്രദേശത്ത് ജാഗ്രതാനിര്‍ദേശം.

ഇന്ന് പുലര്‍ച്ചെ ബത്തേരി നഗരത്തിലിറങ്ങിയ കാട്ടാന ഭീതി പരത്തിയിരുന്നു. വഴിയാത്രക്കാരന്‍ തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടത്. എന്നാല്‍ നിസാരമായി പരിക്കേറ്റയാളെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബത്തേരി നഗരത്തോടു ചേര്‍ന്ന കൃഷിയിടങ്ങളില്‍ കാട്ടാന ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണു നഗരത്തിലെത്തിയത്. മെയിന്‍ റോഡിലൂടെ ഓടിനടന്ന കാട്ടാന കെഎസ്ആര്‍ടിസി ബസിനു പിന്നാലെയും പാഞ്ഞടുത്തു. കാട്ടാന ഇപ്പോള്‍ വനത്തോടു ചേര്‍ന്നു മുള്ളന്‍കുന്ന് ഭാഗത്തുണ്ടെന്നും ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും വനംവകുപ്പ് അറിയിച്ചു.

Eng­lish Sum­ma­ry; Hol­i­day for schools in ten wards of Bathery
You may also like this video

Exit mobile version