ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
സംസ്ഥാനത്ത് ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് പെരുന്നാള്‍ ചൊവ്വാഴ്ച ആഘോഷിക്കുമെന്നായിരുന്നു വിവിധ ഖാസിമാര്‍ ഇന്നലെ അറിയിച്ചത്. എന്നാല്‍ സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരുന്ന അവധിയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നില്ല.
ഗള്‍ഫ് രാജ്യങ്ങളില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി ഇന്നാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ എവിടെയും മാസപ്പിറവി കാണാന്‍ കഴിഞ്ഞില്ലെന്ന് നിരീക്ഷകര്‍ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
English summary;Holiday in the state tomorrow
You may also like this video;