Site iconSite icon Janayugom Online

നാല് ജില്ലകളിലും അഞ്ച് താലൂക്കുകളിലും നാളെ അവധി

മഴക്കെടുതിരൂക്ഷമായ സാഹചര്യത്തില്‍ നാളെ നാല് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം,ആലപ്പുഴ , ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ക്കാണ് അവധിയുള്ളത്. അഞ്ച് താലൂക്കുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

മഹാത്മാഗാന്ധി സർവ്വകലാശാല നാളെ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

കോഴിക്കോട് ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ജില്ലാ കലക്ടർ നാളെ (ആഗസ്റ്റ് 4) അവധി പ്രഖ്യാപിച്ചു. പാലൂർ എൽപി സ്കൂൾ, കക്കയം കെ എച്ച് ഇ പി ജി എൽ പി സ്കൂൾ, കരിയാത്തൻപാറ ജി എൽ പി സ്കൂൾ കൂരാച്ചുണ്ട് എന്നീ സ്കൂളുകൾക്കും കണ്ടിവാതുക്കൽ അങ്കണവാടി, കൊടിയത്തൂർ മൈസൂർ മല അങ്കണവാടി, മുതുകാട് നരേന്ദ്രദേവ് അങ്കണവാടി എന്നീ അങ്കണവാടികൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.

തമിഴ്നാട്, ആളിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതിനാൽ പാലക്കാട്, മൂലത്തറ റഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. ചിറ്റൂർപുഴയിലെ ജലം ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ വശങ്ങളിൽ താമസിക്കുന്നവരും കോസ് വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Eng­lish Sum­ma­ry: Hol­i­day tomor­row in four dis­tricts and five taluks

You may like this video also

Exit mobile version