Site iconSite icon Janayugom Online

ഹോളിവുഡ് നടൻ ജെയിംസ് റാൻസൺ അന്തരിച്ചു; ആത്മഹത്യയെന്ന് സൂചന

പ്രശസ്ത ഹോളിവുഡ് നടൻ ജെയിംസ് റാൻസണെ(46) മരിച്ച നിലയിൽ കണ്ടെത്തി. നടൻ ആത്മഹത്യ ചെയ്തതാണെന്ന് ലോസ് ഏഞ്ചൽസ് കൗണ്ടി മെഡിക്കൽ എക്സാമിനർ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വന്നിട്ടില്ല. ‘ദി വയർ’ എന്ന പരമ്പരയിലെ വേഷത്തിലൂടെയാണ് ജെയിംസ് റാൻസൺ ലോകമെമ്പാടും ശ്രദ്ധേയനായത്. ‘ഇറ്റ്: ചാപ്റ്റർ ടു’, ‘ദി ബ്ലാക്ക് ഫോൺ’ തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

1979ൽ ബാൾട്ടിമോറിൽ ജനിച്ച ജെയിംസ്, 2001ൽ പുറത്തിറങ്ങിയ ‘ദി അമേരിക്കൻ ആസ്ട്രോനട്ട്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. പോക്കർ ഫേസ്, സീൽ ടീം, സിനിസ്റ്റർ, ഓൾഡ്‌ബോയ്, ഹവായ് ഫൈവ്-0 തുടങ്ങി നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 

Exit mobile version