Site iconSite icon Janayugom Online

ഹോളിവുഡ് നടൻ ടോമി ലീ ജോൺസിന്റെ മകൾ ഹോട്ടലിൽ മരിച്ച നിലയിൽ

പ്രശസ്ത ഹോളിവുഡ് താരം ടോമി ലീ ജോൺസിന്റെ മകൾ വിക്ടോറിയയെ (34) പുതുവർഷ ദിനത്തിൽ കാലിഫോർണിയയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. സാൻ ഫ്രാൻസിസ്കോയിലെ ആഡംബര ഹോട്ടലായ ഫെയർമോണ്ട് സാൻ ഫ്രാൻസിസ്കോയിലാണ് വ്യാഴാഴ്ച പുലർച്ചെ വിക്ടോറിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച പുലർച്ചെ ഏകദേശം 2.52ന് ഹോട്ടലിൽ ഒരു മെഡിക്കൽ എമർജൻസി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പാരാമെഡിക് വിഭാഗം സ്ഥലത്തെത്തിയത്. പരിശോധനയിൽ വിക്ടോറിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാൻ ഫ്രാൻസിസ്കോ പൊലീസ് ഡിപ്പാർട്ട്‌മെന്റ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അതേസമയം മരണകാരണം നിലവിൽ വ്യക്തമല്ല. എന്നാൽ അസ്വാഭാവികമായി ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. 

ടോമി ലീ ജോൺസിന്റെയും അദ്ദേഹത്തിന്റെ മുൻഭാര്യ കിംബർലിയ ക്ലോലിയുടെയും മകളാണ് വിക്ടോറിയ. കുട്ടിക്കാലത്ത് പിതാവിനൊപ്പം ‘മെൻ ഇൻ ബ്ലാക്ക് II’ (2002), ‘ദ ത്രീ ബറിയൽസ് ഓഫ് മെൽക്വിഡെസ് എസ്ട്രാഡ’ (2005) എന്നീ സിനിമകളിൽ വിക്ടോറിയ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ‘വൺ ട്രീ ഹിൽ’ എന്ന ടിവി സീരീസിലും അഭിനയിച്ചിട്ടുണ്ട്. 

Exit mobile version