Site iconSite icon Janayugom Online

ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു

ഹോളിവുഡ് നടൻ വാൽ കിൽമർ(65) അന്തരിച്ചു. ന്യുമോണിയ ബാധിച്ചാണ് മരണമെന്ന് മകൾ മെഴ്‌സിഡസ് കിൽമർ വ്യക്തമാക്കി. ‘ബാറ്റ്മാൻ ഫോറെവർ’ എന്ന ചിത്രത്തിലെ ബ്രൂസ് വെയ്ൻ എന്ന കഥാപാത്രത്തിലൂടെയും ‘ദി ഡോർസ്’ എന്ന ചിത്രത്തിലെ ജിം മോറിസൺ എന്ന കഥാപാത്രത്തിലൂടെയുമാണ് കിൽമർ ശ്രദ്ധേയനാകുന്നത്. 1984‑ൽ ‘ടോപ്പ് സീക്രട്ട്’ എന്ന ചിത്രത്തിലൂടെയാണ് കിൽമർ ഹോളിവുഡില്‍ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ടോപ്പ് ഗൺ, റിയൽ ജീനിയസ്, വില്ലോ, ഹീറ്റ്, ദി സെയിന്റ് എന്നിവ കിൽമറിന്‍റെ സൂപ്പർഹിറ്റ് ചിത്രങ്ങളാണ്. 90കളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായി അംഗീകരിക്കപ്പെട്ട കിൽമറിന്റെ ചിത്രങ്ങൾ ലോകം മുഴുവൻ 3.7 ബില്യൺ ഡോളറിലധികം വരുമാനമാണ് നേടിയിരുന്നത്.

കാൻസർ കാരണം നടന് സംസാര ശേഷി നഷ്ടപ്പെട്ടിരുന്നെങ്കിലും 2021ൽ ടോം ക്രൂയിസിന്റെ ‘ടോപ്പ് ഗൺ: മാവെറിക്ക്’ എന്ന സിനിമയിലൂടെ കിൽമർ തിരിച്ചുവന്നു. ആ വർഷം അവസാനം കിൽമറിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമിച്ച ഡോക്യുമെന്ററി ‘വാൽ’ പുറത്തിറങ്ങിയിരുന്നു. ‘സോറോ‘യിലെ സംഭാഷണത്തിനു ഗ്രാമി പുരസ്കാരത്തിന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

Exit mobile version