Site iconSite icon Janayugom Online

ഹോളിവുഡ് സംവിധായകൻ റോബ് റെയ്‌നറേയും ഭാര്യയേയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹോളിവുഡ് സംവിധായകൻ റോബ് റെയ്‌നറേയും ഭാര്യയേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ലോസ് ആഞ്ചൽസിലെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് സംവിധായകൻ റോബ് റെയ്‌നറും ഭാര്യയുമാണെന്ന് സ്ഥിരീകരിച്ചത്. ലോസ് ആഞ്ചൽസ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള സെലിബ്രിറ്റികൾ താമസിക്കുന്ന ബ്രെന്റ്‌വുഡ് പരിസരത്താണ് ഇവരുടെ വീട്. പൊലീസ് നടത്തിയ പരിശോധനയിൽ ഇരുവരുടെയും ശരീരത്തിൽ കത്തികൊണ്ട് മുറിവേറ്റ പാടുകൾ കണ്ടെത്തി. ഇത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version