Site iconSite icon Janayugom Online

‘ഹോം അലോൺ’ താരം കാതറിൻ ഒഹാര അന്തരിച്ചു

പ്രശസ്ത കനേഡിയൻ-അമേരിക്കൻ നടി കാതറിൻ ഒഹാര(71) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വെള്ളിയാഴ്ച ലോസ് ആഞ്ജലിസിലെ വസതിയിലായിരുന്നു അന്ത്യം. ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ നെഞ്ചേറ്റിയ ‘ഹോം അലോൺ’
ചലചിത്ര പരമ്പരയിലെ കെവിന്റെ അമ്മയായി വേഷമിട്ട കാതറിൻ, ഹാസ്യവേഷങ്ങളിലൂടെയാണ് ഹോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയത്.

1954ൽ കാനഡയിൽ ജനിച്ച കാതറിൻ 1970കളിൽ ടെലിവിഷൻ കോമഡി ഷോകളിലൂടെയാണ് കരിയർ ആരംഭിച്ചത്.‘ബീറ്റിൽജ്യൂസ്’, ‘ആഫ്റ്റർ ഔവേഴ്‌സ്’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം അവരെ മുൻനിര നടിമാരുടെ പട്ടികയിലെത്തിച്ചു. ടെലിവിഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന എമ്മി പുരസ്‌കാരവും ഗോൾഡൻ ഗ്ലോബ് അവാർഡും നേടിയിട്ടുള്ള അവർ, അഭിനയത്തിന് പുറമെ മികച്ചൊരു തിരക്കഥാകൃത്ത് കൂടിയായിരുന്നു.

Exit mobile version