Site iconSite icon Janayugom Online

ഭവന- വാഹനാ വായ്പാ പലിശ ഉയരും: റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോ നിരക്ക് വര്‍ധിപ്പിച്ച് ആര്‍ബിഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ). 6.5 ശതമാനമായാണ് റിപ്പോ നിരക്ക് ഉയർത്തിയിരിക്കുന്നത്. 25 ബേസിക് പോയിന്‍റ് വർധനവാണ് പലിശ നിരക്കിൽ വരുത്തിയത്. സാമ്പത്തിക വർഷത്തിലെ അവസാന വായ്പനയ അവലോകനത്തിന് ശേഷമാണ് ആർബിഐ പുതിയ നിരക്ക് പ്രഖ്യാപിച്ചത്. 

നിലവിലെയും പുതിയ വായ്പകളുടെയും (ഭവന- വാഹന വായ്പാ) പലിശ നിരക്ക് കൂടും. ഇത് സാധാരണക്കാരെ പ്രതികൂലമായി ബാധിക്കും. തവണ വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങിയവർക്കാണ് ഇതിന്‍റെ പ്രത്യാഘാതം ഉണ്ടാവുക. തവണകളുടെ എണ്ണം വർധിക്കും. അതേസമയം, നിക്ഷേപത്തിനുള്ള പലിശയും ഉയരും.
2023–24 നാലാം പാദത്തിൽ പണപ്പെരുപ്പം 5.6 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. 2023–24ലെ പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ച 6.4 ശതമാനമാണ്. ഒന്നാം പാദത്തിൽ 7.8 ശതമാനം, രണ്ടാം പാദത്തിൽ 6.2 ശതമാനം, മൂന്നാം പാദത്തിൽ 6 ശതമാനം, നാലാം പാദത്തിൽ 5.8 ശതമാനം എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നതെന്ന് ആർബിഐ ഗവർണർ ശക്തികാന്ത് ദാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Eng­lish Sum­ma­ry: Home and car loan inter­est to rise: RBI hikes repo rates

You may also like this video 

Exit mobile version