അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ഭവനരഹിതരായ എല്ലാവർക്കും വീടുവച്ചു നൽകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ ലൈഫ് പദ്ധതി അപേക്ഷകളില്‍ നടപടിയെടുത്തില്ലെന്ന പ്രതിപക്ഷ ആരോപണം തെറ്റാണെന്നും മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് കാരണം അപേക്ഷ പരിശോധിക്കുന്നതില്‍ കാലതാമസം ഉണ്ടായി. നവംബര്‍ മുതല്‍ ഫീല്‍ഡ്തല പരിശോധ നടക്കുന്നുണ്ടെന്നും ഡിസംബറില്‍ കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം ഇതുസംബന്ധിച്ച് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടിയായി ആണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷത്തുനിന്ന് പി കെ ബഷീർ ആണ് ഇത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
പദ്ധതിയില്‍ ഒരു പ്രതിസന്ധിയും നിലവിലില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 13,600 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. അഞ്ചുവര്‍ഷം കൊണ്ട് ഗുണഭോക്താക്കള്‍ക്കെല്ലാം വീട് ഉറപ്പാക്കും. 1,037 കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും ഒരു ലക്ഷം വീടാണ് ലക്ഷ്യമെന്നും മന്ത്രി എം വി ഗോവിന്ദന്‍ നിയമസഭയില്‍ വ്യക്തമാക്കി.
English Summary: Home for all the homeless: Minister MV Govindan assures
You may like this video also