Site iconSite icon Janayugom Online

ഹോണ്ടുറാസ് പൊതുതെരഞ്ഞെടുപ്പ്; ക്രമക്കേട് നടന്നുവെന്ന് ഇലക്ടറൽ കൗൺസിൽ അംഗം

ഹോണ്ടുറാസ് പൊതുതെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി നാഷണൽ ഇലക്ടറൽ കൗൺസിൽ (സിഎൻഇ) അംഗമായ മർലോൺ ഒച്ചോവ. ബയോമെട്രിക് പരാജയങ്ങൾ, ടാലി ഷീറ്റുകൾ തടഞ്ഞുവച്ചത്, ഫലങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് മറച്ചുവച്ചത് എന്നിവ ഗുരുതരമായ ക്രമക്കേട് നടന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം പറയുന്നു. പ്രാഥമിക ഇലക്ടറൽ റിസൾട്ട് ട്രാൻസ്മിഷൻ സിസ്റ്റം നൽകുന്ന വിവരങ്ങൾക്ക് കൃത്യതയും സ്ഥിരതയുമില്ലെന്ന് ഒച്ചോവ പറഞ്ഞു. 

ഫല പ്രസിദ്ധീകരണ വെബ്‌സൈറ്റ് പ്രവർത്തനരഹിതമാണ്. ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് വിവരങ്ങൾക്കായി അഭ്യർത്ഥിച്ചിട്ടും ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ല. മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും മാത്രമേ ഫലപ്രചരണ മുറികളിലേക്ക് പ്രത്യേക പ്രവേശനം അനുവദിക്കൂ എന്ന നാഷണൽ ഇലക്ടറൽ കൗൺസില്‍ തീരുമാനത്തെ ഒച്ചോവ എതിർത്തു. നിയമത്തിനും അംഗീകൃത മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി, മുഴുവൻ ജനങ്ങൾക്കും ഫലപ്രചരണ വെബ്‌സൈറ്റ് സജീവമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ലിബ്രെ പാര്‍ട്ടി സ്ഥാനാര്‍ഥി റിക്സി മൊൻകാഡ പെരുപ്പിച്ച ടാലി ഷീറ്റുകൾ ഉപയോഗിച്ച് ഫലങ്ങളിൽ കൃത്രിമം കാണിക്കുന്നുണ്ടെന്ന് ആരോപിച്ചിരുന്നു. മൊൻകാഡയുടെ സാങ്കേതിക സംഘം ബയോമെട്രിക് പരിശോധനയില്ലാത്ത 2,859 ടാലി ഷീറ്റുകൾ കണ്ടെത്തി, ഇത് ആകെയുള്ളതിന്റെ 25.35 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. ഈ ടാലി ഷീറ്റുകളിൽ 1,588 എണ്ണം നാഷണൽ പാർട്ടിയുടേതാണ്. അതേസമയം ലിബറൽ പാർട്ടിയുടേത് ബയോമെട്രിക് പരിശോധനയില്ലാത്ത 1,041 ടാലി ഷീറ്റുകൾ ആണ്, അതായത് 217,193 ക്രമരഹിത വോട്ടുകൾക്ക് തുല്യം. ടാലി ഷീറ്റുകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുമെന്ന് മൊന്‍കാഡ പറഞ്ഞു. 

Exit mobile version