Site iconSite icon Janayugom Online

പെരുവണ്ണാമുഴിയിൽ ‘ഹണി മ്യൂസിയം’ പ്രവർത്തനമാരംഭിച്ചു

സിഎംഐ സഭയുടെ സാമുഹ്യ സേവന വിഭാഗമായ സെന്റ് തോമസ് അസോസിയേഷൻ ഫോർ റൂറൽ സർവ്വീസ് (സ്റ്റാർസ്) ന്റെ ഹണി മ്യൂസിയം വിനോദ സഞ്ചാര കേന്ദ്രമായ പെരുവണ്ണാമൂഴിയിൽ പ്രവർത്തനമാരംഭിച്ചു. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു.
കെ കെ സുനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹണിവാലി കൗണ്ടർ ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തിൽ ആരംഭിച്ച സ്റ്റാർസ് ഹണി വാലി പ്രൊഡ്യൂസർ കമ്പനിയുടെ കീഴിലാണ് ഹണി മ്യൂസിയം ഒരുക്കിയിരിക്കുന്നത്. 

സ്റ്റാർസ് പ്രസിഡന്റ് ഫാ. ഡോ. ബിജു ജോൺ മുഖ്യ പ്രഭാഷണം നടത്തി. കമ്പനിയുടെ ഷയർ സർട്ടിഫിക്കറ്റ് വിതരണം റൂബി ജോസഫ് കൊമ്മറ്റത്തിന് നൽകി കുറ്റ്യാടി ജലസേചന പദ്ധതി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ ബിജു നിർവ്വഹിച്ചു. ലോഗോ പ്രകാശനം നബാർഡ് ജില്ല ഡെവലപ്മെന്റ് മാനേജർ വി രാഗേഷ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പി ബാബു തുടങ്ങിയവർ സംബന്ധിച്ചു. സ്റ്റാർസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസ് പ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങിന് കമ്പനി ചെയർമാർ കെ ഡി തോമസ് നന്ദിയും പറഞ്ഞു.

Exit mobile version